24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • രാധേയം മ്യൂസിക്കൽ ഹൃസ്വചിത്രം പ്രകാശനം 23 ന്
Iritty

രാധേയം മ്യൂസിക്കൽ ഹൃസ്വചിത്രം പ്രകാശനം 23 ന്

ഇരിട്ടി: വിശ്വശ്രീ ക്രിയേഷന്റെ ബാനറില്‍ ജോയ് തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച രാധേയം എന്ന മ്യൂസിക്കല്‍ ഹൃസ്വ ചിത്രത്തിൻറെ പ്രകാശനം 23 ന് 5 ന് ഇരിട്ടി വിശ്വശ്രീ കലാക്ഷേത്രം ഹാളില്‍ നടക്കും. സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുഎഇ റാസല്‍ഖൈമ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിട്ട. സ്റ്റേഷന്‍ ഡയറക്ടറും സിനിമാ താരവുമായ കെ.പി.കെ. വെങ്ങര പ്രകാശനം നടത്തും.
ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ വി.പി.അബ്ദുള്‍ റഷീദ്, ഡോ.ജി. ശിവരാമകൃഷ്ണന്‍, കെവിവിഇഎസ് പ്രസിഡന്റ് റജി തോമസ്, കെ.എം. കൃഷ്ണന്‍, സുരേഷ്‌കുമാര്‍, സന്തോഷ് കോയിറ്റി, പായം ബാബുരാജ്, ഹനീഫ നളന്ദ എന്നിവര്‍ പങ്കെടുക്കും. ഒരു നാടന്‍ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ കെ.വി. സുന്ദരന്റെ വരികള്‍ക്ക് പ്രദീപ്കുമാര്‍ കക്കറ ഈണം നല്‍കി ആലപിച്ച ഒരു ഗാന സാഹചര്യത്തെ കേന്ദ്ര ബിന്ദുവാക്കി ഒരു നഷ്ട പ്രണയത്തിന്റെ ചേരുംപടി ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട് ഫിലിമിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെ ചടങ്ങിൽ അനുമോദിക്കുമെന്നും ജോയ്‌തോമസ് ഇരിട്ടി, പ്രദീപ്‌കുമാർ കക്കറ, ബാബു സി ഇരിട്ടി, ഗംഗാധരൻ ഇരിട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related posts

പീപ്പിൾസ് ഓട്ടോ മെബൈൽസ് ഇരിട്ടി കീഴൂരിൽ പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

പേരാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിതാ ജയമോഹൻ പത്രിക സമർപ്പിച്ചു…………

Aswathi Kottiyoor

കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

Aswathi Kottiyoor
WordPress Image Lightbox