• Home
  • Kerala
  • ഡാമുകളിൽ 60 ദിവസത്തേക്കുള്ള വെള്ളം ; ആശ്വാസമായി വേനൽമഴ എത്തുന്നു
Kerala

ഡാമുകളിൽ 60 ദിവസത്തേക്കുള്ള വെള്ളം ; ആശ്വാസമായി വേനൽമഴ എത്തുന്നു

സംസ്ഥാനത്തെ ഡാമുകളിൽ 60 ദിവസം വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമുണ്ടെന്ന്‌ കെഎസ്‌ഇബി. 155 കോടി യൂണിറ്റ്‌ ജല വൈദ്യുതിക്കുള്ള വെള്ളമാണ്‌ ഉള്ളത്‌. ദിവസം ശരാശരി 2.5 കോടി യൂണിറ്റാണ്‌ ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്‌. ആവശ്യത്തിന്‌ വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി നേരത്തേ കരാർ ഉണ്ടാക്കിയിട്ടുള്ളതിനാൽ പവർകട്ട്‌, ലോഡ്‌ ഷെഡിങ് എന്നിവ ഉണ്ടാകില്ല. വൈകുന്നേരങ്ങളിലെ അധിക വൈദ്യുതി ഉപയോഗമാണ്‌ കെഎസ്‌ഇബിയെ പ്രതിസന്ധിയിലാക്കുന്നത്‌. യൂണിറ്റിന്‌ 10 രൂപവരെ നൽകിയാണ്‌ പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങുന്നത്‌. ബുധനാഴ്‌ചയും ദിവസേനയുള്ള ഉപയോഗം കേരളത്തിൽ 10 കോടി കടന്നു.

10.299 കോടി യൂണിറ്റാണ്‌ ഉപയോഗിച്ചത്‌. വൈകിട്ട്‌ ആറുമുതൽ 11 വരെയുള്ള അധിക ഉപയോഗവും ഉയർന്ന തോതിലാണ്‌. ദിവസവും 5000 മെഗാവാട്ടാണ്‌ ഉപയോഗം. ഇതിനായി മുഴുവൻ പുറത്തുനിന്ന്‌ വാങ്ങുകയാണ്‌. ഉപയോഗം അമിതമാകുന്നതോടെ ചിലയിടങ്ങളിൽ വോൾട്ടേജ്‌ വ്യതിയാനവുമുണ്ടാകുന്നു

Related posts

വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ

Aswathi Kottiyoor

സാങ്കേതിക സർവകലാശാല : രണ്ടാംഘട്ടം 50 ഏക്കർ കൂടി കൈമാറി , അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ നിർമാണം 2 മാസത്തിനകം

Aswathi Kottiyoor

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ (94) അ​ന്ത​രി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox