23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഇന്ത്യൻ വിദ്യാർഥി യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമിക്കായി തിരച്ചിൽ
Uncategorized

ഇന്ത്യൻ വിദ്യാർഥി യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമിക്കായി തിരച്ചിൽ


അമരാവതി∙ ആന്ധ്രപ്രദേശിൽ നിന്നുള്ള വിദ്യാർഥി യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒഹിയോയിലെ ഗ്യാസ് സ്റ്റേഷനു സമീപമാണ് വ്യാഴാഴ്ച പ്രദേശിക സമയം പുലർച്ചെ 12.50ന് ഇരുപത്തിനാലുകാരനായ സയേഷ് വീര കൊല്ലപ്പെട്ടത്. മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം ജോലി ചെയ്തുവരികയായിരുന്നു.

കൊളംബസ് പൊലീസ് എത്തിയാണ് വെടിയേറ്റ സയേഷ് വീരയെ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതകിയെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സയേഷ് കൊല്ലപ്പെട്ടുവെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Related posts

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും,

Aswathi Kottiyoor

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയിലും കുതിപ്പ്, വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധനവ്, റെക്കോര്‍ഡ്

Aswathi Kottiyoor

പ്രവർത്തനം നിർത്തിയ ക്വാറിക്ക് സമീപം കാറും ഫോണും, ക്വാറിയിൽ തെരഞ്ഞപ്പോൾ കിട്ടിയത് 48 കാരന്‍റെ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox