24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കടലിലിറങ്ങുമ്പോൾ വേണം ജാഗ്രത
Kerala

കടലിലിറങ്ങുമ്പോൾ വേണം ജാഗ്രത

കടലിന്റെ സൗന്ദര്യം കാണാനെത്തുന്നവരുടെ സന്തോഷം ദുഃഖത്തിലേക്ക് വഴിമാറുകയാണ് പയ്യാമ്പലം തീരത്ത്. സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് തീരത്ത് തുടർക്കഥയാവുകയാണ്.
ബുധനാഴ്ച കുളിക്കുന്നതിനിടെ അതിഥി തൊഴിലാളികളായ ത്രിപുര സ്വദേശി ധർമേന്ദ്ര, റസ്റ്റോ ജോയ് റെൻക് എന്നിവർ ഒഴുക്കിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ലൈഫ് ​ഗാർഡുമാരുടെ അവസരോചിതമായ ഇടപെടലാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകെണ്ടുവന്നത്. ഞായർ പകൽ 2.30ന് മടിക്കേരിയിൽനിന്നും വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ചുകാരൻ സുജൻ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കൂടെ കുളിക്കുകയായിരുന്ന അമ്മാവൻ ഉൾപ്പെടെ മൂന്നുപേരെ ലൈഫ് ​ഗാർഡുമാർ രക്ഷപ്പെടുത്തി. ഒരാഴ്ച മുമ്പ്‌ പുതുതായി നിർമിക്കുന്ന പുലിമുട്ടിന് സമീപം കടലിലിറങ്ങിയ അതിഥി തൊഴിലാളി തിരയിൽപ്പെട്ടപ്പോഴും രക്ഷകരായത് ലൈഫ് ​ഗാർഡുമാരാണ്. കടൽ കാണുമ്പോഴുണ്ടാകുന്ന അമിതാവേശവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നതെന്ന് ലൈഫ് ​ഗാർഡ് ചാൾസൺ ഏഴിമല പറഞ്ഞു. ഏതാനും ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ വെള്ളത്തിലിറങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് തീരത്തെത്തുന്നവർക്ക് ലൈഫ് ​ഗാർഡുമാർ കർശന നിർദേശം നൽകിയിരുന്നു. ഇത് അവ​ഗണിച്ചും നിരവധിപേർ കടലിലിറങ്ങി. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ മുഴുവൻ സമയവും ലൈഫ് ​ഗാർഡുമാർ തീരത്തുണ്ട്. പയ്യാമ്പലം മുതൽ പള്ളിയാംമൂലവരെയുള്ള ഭാ​ഗങ്ങളിൽ സഞ്ചാരികൾ എത്തുന്നതിനാൽ തിരക്കേറുന്ന സമയങ്ങളിൽ എല്ലാഭാ​ഗത്തും ഇവർക്കെത്താനാകുന്നില്ല.
നിർമാണം നടക്കുന്ന പുലിമുട്ടിന്റെ ഭാ​ഗത്ത് ചുഴികൾ രൂപപ്പെട്ടതിനാൽ അപകടമേറുകയാണ്‌. സഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ ലൈഫ് ​ഗാർഡുമാരെ തീരത്ത് നിയോ​ഗിക്കാൻ ഡിടിപിസി തീരുമാനിച്ചിട്ടുണ്ട്.
പയ്യാമ്പലത്ത് 
തിരയിലകപ്പെട്ട 
അതിഥിത്തൊഴിലാളികളെ 
രക്ഷിച്ചു
കണ്ണൂർ
പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിലകപ്പെട്ട രണ്ട് അതിഥിതൊഴിലാളികളെ ലൈഫ് ​ഗാർഡുമാർ രക്ഷപ്പെടുത്തി. താവക്കര സ്കൈപാലസ് ഹോട്ടലിലെ ജീവനക്കാരായ ത്രിപുര സ്വദേശി ധർമേന്ദ്ര, റസ്റ്റോ ജോയ് റെൻക് എന്നിവരാണ്‌ ബുധൻ പകൽ 2.30ന്‌ ഒഴുക്കിൽപ്പെട്ടത്. പുതുതായി നിർമിക്കുന്ന പുലിമുട്ടിന്റെ സമീപത്ത് കടലിൽ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ​ഗാർഡുമാരായ ടി സനൂജ്, ഡേവിഡ് ജോൺസൺ, കോസ്റ്റൽ വാർഡൻ മുഹമ്മദ് ഫമീസ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച തീരത്ത് കുളിക്കാനിറങ്ങിയ മടിക്കേരി സ്വദേശി സുജൻ തിരയിലകപ്പെട്ട് മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നവരെ ലൈഫ് ​ഗാർഡുമാരാണ് രക്ഷപ്പെടുത്തിയത്.

Related posts

ഡോളോ നിർമാതാക്കളുടെ ‘വക’ 1000 കോടി ; ഡോക്ടർമാർക്ക്‌ പാരിതോഷികം

Aswathi Kottiyoor

ഒ.ഡി.എഫ് പ്ലസ് പദവിക്ക് ഗ്രാമപഞ്ചായത്തുകൾ മുന്നൊരുക്കം നടത്തണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ; കോവിഡ് മൂലം ജീവനൊടുക്കിയത് 34 പേർ

Aswathi Kottiyoor
WordPress Image Lightbox