• Home
  • Kerala
  • മാസപ്പിറവി എവിടെയും ദൃശ്യമായില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച
Kerala

മാസപ്പിറവി എവിടെയും ദൃശ്യമായില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു.

ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

Aswathi Kottiyoor

സത്യവാങ്‌മൂലം വൈകി: കേന്ദ്രത്തിന്‌ 25,000 രൂപ പിഴയിട്ട്‌ സുപ്രീംകോടതി.* ന്യൂഡൽഹി

Aswathi Kottiyoor

ഭക്ഷ്യപരിശോധന; 119 സ്ഥാപനത്തിന്‌ നോട്ടീസ്‌

WordPress Image Lightbox