23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ചൈനയെയും മറികടന്ന് ഇന്ത്യ; ജനപ്പെരുപ്പം നിയന്ത്രിച്ച് കേരളം
Uncategorized

ചൈനയെയും മറികടന്ന് ഇന്ത്യ; ജനപ്പെരുപ്പം നിയന്ത്രിച്ച് കേരളം


തിരുവനന്തപുരം ∙ ചൈനയെയും മറികടന്ന് രാജ്യത്തെ ജനസംഖ്യ കുതിക്കുമ്പോൾ ജനപ്പെരുപ്പം പിടിച്ചുനിർത്തുന്ന നിലയിലാണ് കേരളം. 2011ലെ സെൻസസിനു ശേഷം രാജ്യത്തെ ജനസംഖ്യ 16.30% വളർന്നപ്പോൾ 2011–20ൽ കേരളത്തിലെ വളർച്ച 4.75% മാത്രം.

2020ലാണ് മരണ, ജനന റജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അവസാനമായി ജനസംഖ്യാ കണക്കു തയാറാക്കിയത്. കേരളത്തെക്കാൾ 4 മടങ്ങ് ജനസംഖ്യാ വളർച്ച ഇന്ത്യയിലാകെയെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 3,34,06,061 ആയിരുന്നു ജനസംഖ്യ. 2020ൽ ഇത് 3,49,93,356 ആയി വർധിച്ചു.

ജില്ലകളിലെ ജനസംഖ്യ (2020 ലെ കണക്ക്)

തിരുവനന്തപുരം 33.70 ലക്ഷം

കൊല്ലം 26.68 ലക്ഷം

പത്തനംതിട്ട 11.65 ലക്ഷം

ആലപ്പുഴ 21.51 ലക്ഷം

കോട്ടയം 19.86 ലക്ഷം

ഇടുക്കി 10.90 ലക്ഷം

എറണാകുളം 34.69 ലക്ഷം

തൃശൂർ 32.78 ലക്ഷം

പാലക്കാട് 29.93 ലക്ഷം

മലപ്പുറം 46.08 ലക്ഷം

കോഴിക്കോട് 32.98 ലക്ഷം

വയനാട് 8.54 ലക്ഷം

കണ്ണൂർ 26.41 ലക്ഷം

കാസർകോട് 14.14 ലക്ഷം

Related posts

സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, തെറിവിളിച്ച് പാഞ്ഞടുത്തപ്പോഴും എസ്എഫ്‌ഐ സംയമനം പാലിച്ചു: പി എം ആര്‍ഷോ

Aswathi Kottiyoor

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

Aswathi Kottiyoor
WordPress Image Lightbox