രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12,591 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേര്‍ രോഗമുക്തി നേടി. നിലവില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോള്‍ പിന്തുടരണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.