24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഐക്യം വിട്ടുകളിക്കാൻ കോൺഗ്രസില്ല; ഉദ്ധവിന്റെ പിണക്കം തീർത്ത് മുന്നോട്ട്
Uncategorized

ഐക്യം വിട്ടുകളിക്കാൻ കോൺഗ്രസില്ല; ഉദ്ധവിന്റെ പിണക്കം തീർത്ത് മുന്നോട്ട്


മുംബൈ ∙ ബിജെപിക്കെതിരായ ദേശീയ പ്രതിപക്ഷനീക്കങ്ങളിൽ ശിവസേനാ ഉദ്ധവ് വിഭാഗത്തെ കൂടുതൽ സജീവമാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ഊർജിതമാക്കി. തിങ്കളാഴ്ച എഐസിസി ജനറൽ സെക്രട്ടറി െക.സി. വേണുഗോപാൽ ഉദ്ധവ് താക്കറെയെ വസതിയിൽ സന്ദർശിച്ചത് ഈ സുപ്രധാനദൗത്യവുമായാണ്. വിവിധ പാർട്ടികളുടെ ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കേണ്ട സമയം ആയെന്നു പറഞ്ഞ ഉദ്ധവ്, പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.

ഏറെക്കാലത്തിനു ശേഷമാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് താക്കറെയുടെ വീട്ടിൽ എത്തുന്നത്. ഉൗഷ്മള സ്വീകരണമാണു വേണുഗോപാലിനു ലഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം ഉദ്ധവിനെ ഡൽഹിക്കു ക്ഷണിച്ചു. അതിനു ശേഷം രാഹുൽ മുംബൈയിൽ എത്തി ഉദ്ധവിനെ കാണുമെന്നും വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ സവർക്കർവിരുദ്ധ പരാമർശത്തിൽ വിയോജിപ്പ് അറിയിച്ച് ഉദ്ധവ് വിഭാഗം അൽപം പിന്നോട്ടുനിൽക്കുന്നതിനിടയിലാണ് വേണുഗോപാൽ നേരിട്ടെത്തി ചർച്ച നടത്തിയത്. സവർക്കർ വിഷയത്തിനു പിന്നാലെ കഴിഞ്ഞ മാസം കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തിൽ ഉദ്ധവ് പങ്കെടുത്തില്ല. തുടർന്ന്, ഖർഗെ ഉദ്ധവിനെ ഫോണിൽ വിളിച്ചു ചർച്ച നടത്തിയിരുന്നു.

Related posts

സിപിഐ എറണാകുളത്തെ വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ

Aswathi Kottiyoor

പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് പ്രതികൾ. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു.

Aswathi Kottiyoor

സാങ്കേതിക തകരാർ; റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവെച്ചു

Aswathi Kottiyoor
WordPress Image Lightbox