22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • അമിത വെെദ്യുത ഉപയോഗം ; വില്ലനായി രണ്ടാം പീക്‌ അവർ
Kerala

അമിത വെെദ്യുത ഉപയോഗം ; വില്ലനായി രണ്ടാം പീക്‌ അവർ

പീക്‌ അവറിന്റെ രണ്ടാംഭാഗത്തെ അധിക വൈദ്യുതി ഉപയോഗം കെഎസ്‌ഇബിക്ക്‌ വൻ ബാധ്യതയാകുന്നു. വൈകിട്ട് ആറുമുതൽ 11 വരെയാണ്‌ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന പീക്‌ അവർ. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗം നടക്കുന്നത്‌ ആറുമുതൽ 8.30 വരെയുള്ള ആദ്യ ഭാഗത്താണ്‌. ചൂട്‌ കൂടിയതോടെ 8.30 മുതൽ 11 വരെയുള്ള രണ്ടാം ഭാഗത്തും ഉപയോഗം കുതിച്ചുയർന്നു. ഇത്‌ പുറത്തുനിന്ന്‌ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിയെ നിർബന്ധിതമാക്കി. യൂണിറ്റിന്‌ ആറുമുതൽ 10 രൂപവരെ നൽകിയാണ്‌ വാങ്ങുന്നത്‌. കൂടുതൽ തുക നൽകി വൈദ്യുതി വാങ്ങിയാലും സർ ചാർജ്‌ ഈടാക്കണമെങ്കിൽ വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുമതി വേണം. മുൻ വർഷത്തെ സർ ചാർജ്‌ ഈടാക്കണമെന്ന ആവശ്യംപോലും റെഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടില്ല. വൈദ്യുതിനിരക്ക്‌ വർധനയും പരിഗണിച്ചിട്ടില്ല.

Related posts

നിപാ: കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്കുള്ള നിയന്ത്രണം നീട്ടി

Aswathi Kottiyoor

പട്ടാപ്പകൽ യുവതിയുടെ കഴുത്തറുത്തു; യുവാവ് പിടിയിൽ

Aswathi Kottiyoor

സംസ്ഥാന സ്കൂൾ യുവജനോത്സവ നഗരിയിലെത്തുന്ന പതിനായിരങ്ങളുടെ മനം കവരുകയാണ് ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം.

Aswathi Kottiyoor
WordPress Image Lightbox