26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു: മന്ത്രി ജെ ചിഞ്ചുറാണി
Kerala

മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു: മന്ത്രി ജെ ചിഞ്ചുറാണി

മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. കൂടുതൽ മാംസം കേരളത്തിൽ ഉത്പാദിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് ആവശ്യമായ മാംസം സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇറച്ചി ഉത്പാദനം വർധിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് വഴി 64 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിൽ 1,500 ലക്ഷം രൂപ മുതൽമുടക്കിൽ നിർമാണം പൂർത്തിയാക്കിയ പ്ലാന്റിൽ ഉത്പാദിപ്പിച്ച ചിക്കൻ ഫിംഗർ, ചിക്കൻ ബർഗർ പാറ്റി, ചിക്കൻ നഗട്ട്‌സ് എന്നിവയാണ് മന്ത്രി പുറത്തിറക്കിയത്. പി.എസ്. സുപാൽ എം.എൽ.എ ഉത്പന്നങ്ങളുടെ ആദ്യ വില്പന നിർവഹിച്ചു. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, മാനേജിംഗ് ഡയറക്ടർ ഡോ. എ.എസ്.ബിജുലാൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

പക്ഷിപ്പനി; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ആലപ്പുഴയിൽ

Aswathi Kottiyoor

അദാലത്ത് 21 മുതൽ

Aswathi Kottiyoor

സപ്ലൈകോയ്ക്ക്‌ 170 കോടി, 
പച്ചക്കറിച്ചന്ത നേടി 14.8 കോടി

Aswathi Kottiyoor
WordPress Image Lightbox