25.9 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • അടിമുടി മാറ്റവുമായി ഡ്രൈവിങ് ലൈസൻസ്; പിവിസി പെറ്റ് ജി കാർഡ്, 7 സുരക്ഷ സംവിധാനങ്ങൾ
Uncategorized

അടിമുടി മാറ്റവുമായി ഡ്രൈവിങ് ലൈസൻസ്; പിവിസി പെറ്റ് ജി കാർഡ്, 7 സുരക്ഷ സംവിധാനങ്ങൾ

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകൾ നാളെ മുതൽ അടിമുടി മാറും. ഏഴു സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി പെറ്റ് ജി കാർഡാണ് ലൈൻസായി നൽകുന്നത്. ഇപ്പോൾ ലാമിനേറ്റ് ചെയ്ത ലൈസൻസാണ് ആർടി ഓഫിസുകളിൽനിന്ന് വിതരണം ചെയ്യുന്നത്.

ഇപ്പോൾ ലേണേഴസ് മുതൽ ലൈസൻസ് ലഭിക്കുന്നതുവരെ 900 രൂപയാണ് ഫീസായി ഈടാക്കുന്നത്. കാലാവധി കഴിയുന്നതിനു മുൻപ് ലൈസൻസ് പുതുക്കുന്നതിന് തപാൽ ചാർജ് ഉൾപ്പെടെ 505 രൂപയാണ് ഫീസ്. ഇത് കുറയ്ക്കുന്നതിനുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.

എറണാകുളത്തെ ആർടി ഓഫിസിൽനിന്നാണ് പിവിസി പെറ്റ് ജി കാർഡുകൾ വിതരണം ചെയ്യുന്നത്. ആവശ്യത്തിനനുസരിച്ച് കാർഡുകൾ വിതരണം ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നേരത്തെ സ്മാർട് കാർഡിലേക്ക് മാറാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതിയിലെ കേസുകളാണ് തിരിച്ചടിയായത്.

Related posts

ഇരിട്ടിയിൽ സ്റ്റേഡിയം അനുവദിക്കണം

Aswathi Kottiyoor

യുവതിയെയും യുവാവിനെയും കുറിച്ച് പൊലീസിന് രഹസ്യ വിവരം; കയ്യോടെ പിടികൂടി, എംഡിഎംഎ

Aswathi Kottiyoor

31 മനുഷ്യരുടെ ബലി, ഒപ്പം സ്ത്രീയും; 1,200 വര്‍ഷം പഴക്കമുള്ള ശവകൂടീരത്തില്‍ സ്വര്‍ണ്ണ നിധിയും!

Aswathi Kottiyoor
WordPress Image Lightbox