26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്‌ നാളെമുതൽ കാർഡിൽ; ഏഴ്‌ സുരക്ഷാ ഫീച്ചറുകൾ
Kerala

സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്‌ നാളെമുതൽ കാർഡിൽ; ഏഴ്‌ സുരക്ഷാ ഫീച്ചറുകൾ

സംസ്ഥാനത്ത്‌ ഡ്രൈവിങ്‌ ലൈസൻസുകൾ വ്യാഴാഴ്‌ച മുതൽ സ്‌മാർട്ടാകുന്നു. എട്ടിലധികം സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി കാർഡിലേക്കാണ്‌ മാറുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിലെ കാഡുകളും ഒരു വർഷത്തിനകം സ്‌മാർട്ട്‌ കാർഡാക്കി മാറ്റാനാണ്‌ ശ്രമമെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ എസ്‌ ശ്രീജിത്ത്‌ പറഞ്ഞു.

ശരാശരി 10.35 ലക്ഷം ഡ്രൈവിങ്‌ ലൈസൻസാണ്‌ ഒരുവർഷം മോട്ടോർ വാഹനവകുപ്പ്‌ നൽകുന്നത്‌. നിലവിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾ 1.67 കോടിയും ലൈസൻസ്‌ രണ്ടു കോടിയുമാണ്‌. ആദ്യവർഷം മൂന്നുകോടിയോളം കാർഡ്‌ പിവിസിയിലേക്ക്‌ മാറും. പഴയ ലൈസൻസിൽനിന്ന്‌ മാറാൻ 200 രൂപയാണ്‌ ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന്‌ 1200 രൂപയും.

എന്തൊക്കെ വിവരങ്ങൾ?

കാർഡിൽ ക്യു ആർ കോഡ്‌ ഉണ്ടാകും. മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റുമായി ലിങ്ക്‌ ചെയ്‌ത കോഡ്‌ സ്‌കാൻ ചെയ്‌താൽ ട്രാഫിക്‌ നിയമലംഘനങ്ങൾ ഉൾപ്പെടെ അറിയാനാകും. ഹോളോഗ്രാം, അശോകസ്‌തംഭം എന്നിവയും പതിച്ചിട്ടുണ്ടാകും. വ്യക്തിവിവരങ്ങൾ പുറത്ത്‌ കാണാനാകില്ല. ഫോട്ടോ കോപ്പി എടുത്തുള്ള ദുരുപയോഗം തടയാനാകും. രജിസ്‌ട്രേഷൻ കാർഡും താമസിയാതെ സ്‌മാർട്ടാകും.

Related posts

നാളികേരം കൂടുതൽ സംഭരിക്കും : കൃഷിമന്ത്രി പി പ്രസാദ്

Aswathi Kottiyoor

പെൻഷൻ പരിഷ്കരണം: മാർഗ നിർദേശങ്ങളായി

Aswathi Kottiyoor

രാ​ത്രി​കാ​ല ജോ​ലി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ള്‍​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്ക​രു​ത്: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox