28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു ഡാമിലുള്ളത് 35% വെള്ളം
Kerala

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു ഡാമിലുള്ളത് 35% വെള്ളം

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 2,336.86 അ​ടി​വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലു​ള്ള​ത്. ഇ​തു സം​ഭ​ര​ണ​ശേ​ഷി​യു​ടെ 35 ശ​ത​മാ​ന​മാ​ണ്. പ്ര​തി​ദി​നം ഒ​ര​ടി വെ​ള്ളം വീ​തം കു​റ​യു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തു റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ർ​ധി​ച്ച​തോ​ടെ ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി​ശേ​ഷി​യി​ലെ​ത്തി. ഇ​താ​ണ് ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്നു കു​റ​യാ​ൻ കാ​ര​ണം. 2403 അ​ടി​യാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി.

2280 അ​ടി​യി​ലേ​ക്ക് ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ ഡെ​ഡ് സ്റ്റോ​റേ​ജി​ലെ​ത്തും. വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളു​ള്ള ഗ്രൂ​പ്പ് ഒ​ന്നി​ൽ 39 ശ​ത​മാ​ന​വും ഗ്രൂ​പ്പ് ര​ണ്ടി​ൽ 33 ശ​ത​മാ​ന​വും ഗ്രൂ​പ്പ് മൂ​ന്നി​ൽ 31 ശ​ത​മാ​ന​വും വെ​ള്ള​മാ​ണു​ള്ള​ത്.

എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി 39 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം എ​ത്താ​ൻ 40 ദി​വ​സ​ത്തോ​ളം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തി​നു മു​ന്പ് ആ​വ​ശ്യ​ത്തി​നു മ​ഴ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടി​യ​നി​ല​യി​ൽ തു​ട​രു​ക​യും പു​റ​ത്തു​നി​ന്നു കൂ​ടി​യ വി​ല ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങേ​ണ്ട​താ​യും വ​രും. ഇ​തു ബോ​ർ​ഡി​നു വ​ൻ ബാ​ധ്യ​ത​യാ​യി മാ​റി​യേ​ക്കാം.

അ​തേ​സ​മ​യം, ഇ​ന്ന​ലെ​യും സം​സ്ഥാ​ന​ത്തെ പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം പു​തി​യ റി​ക്കാ​ർ​ഡി​ട്ടു.ഇ​ന്ന​ലെ 100.3586 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. ഇ​തി​ൽ 30.7081 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച​പ്പോ​ൾ 69.6505 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് പു​റ​ത്തു​നി​ന്നു എ​ത്തി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടി​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തു പാ​ല​ക്കാ​ടാ​ണ്.

40 ഡി​ഗ്രി സെ​ൽ​ഷസാ​യി​രു​ന്നു ഇ​വി​ടു​ത്തെ താ​പ​നി​ല. കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 38 ഡി​ഗ്രി​യും കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ 37 ഡി​ഗ്രി​യു​മാ​യി​രു​ന്നു താ​പ​നി​ല. അ​തേ​സ​മ​യം, ഈ ​മാ​സം 22 വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.

Related posts

സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​തെ 1,707 അ​ധ്യാ​പ​ക​ർ ; ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് മ​ന്ത്രി

Aswathi Kottiyoor

കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു

Aswathi Kottiyoor

മോഷണം; അമ്മയും മകനും അറസ്റ്റിൽ –

Aswathi Kottiyoor
WordPress Image Lightbox