27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • അരിക്കൊമ്പൻ: സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി, കൂടുതൽ സമയം അനുവദിച്ചു
Uncategorized

അരിക്കൊമ്പൻ: സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി, കൂടുതൽ സമയം അനുവദിച്ചു


കൊച്ചി ∙ മൂന്നാർ ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീഷണിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതു സംബന്ധിച്ച ഹർജിയിൽ സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിനു പകരം സ്ഥലം കണ്ടെത്താൻ കോടതി കൂടുതൽ സമയം അനുവദിച്ചു. സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ്ങിലൂടെയാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പറമ്പിക്കുളത്തിനു പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കിൽ ഒരാഴ്ചയ്ക്കകം സ്ഥലം നിശ്ചയിക്കാനാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനു നിർദേശം നൽകിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പകരം സ്ഥലം കണ്ടെത്താനായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതിയുടെ മുൻ ഉത്തരവു നിലനിൽക്കുമെന്നും അതിലെ നിർദേശങ്ങൾ ഉടനെ നടപ്പാക്കണമെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Related posts

‘ജയിലിൽ നിന്നൊരു ഫോൺ കോൾ വന്നു, ഒരു നിമിഷം മരവിച്ചു പോയി’; 18 വര്‍ഷമായി റഹീമിന്‍റെ വരവും കാത്ത് ഉറ്റ ചങ്ങാതി

Aswathi Kottiyoor

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു

Aswathi Kottiyoor

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox