പാലുൽപ്പാദനരംഗത്ത് സ്വയംപര്യാപ്‌തതയിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘റീ പൊസിഷനിങ് മിൽമ’ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കാൻ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 2021ൽ മൃഗസംരക്ഷണ മേഖലയെ മുന്നിൽക്കണ്ട് 22 ഇന പരിപാടി മുന്നോട്ടുവച്ചു. ക്ഷീരോൽപ്പാദന മേഖലയ്‌ക്കാണ് ഇതിൽ പ്രാധാന്യം. പ്രതിദിന പാലുൽപ്പാദനം വർധിപ്പിക്കാൻ ക്ഷീരസംഘങ്ങളെ പണം നൽകി പ്രോത്സാഹിപ്പിക്കുന്നു. കാലിത്തീറ്റയുടെ ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.