22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • അരിക്കൊമ്പൻ വിധിയിൽ ഇടപെടാതെ സുപ്രീം കോടതി
Uncategorized

അരിക്കൊമ്പൻ വിധിയിൽ ഇടപെടാതെ സുപ്രീം കോടതി


ന്യൂ‍ഡൽഹി / തിരുവനന്തപുരം ∙ ഇടുക്കി ചിന്നക്കനാലിൽ ജനങ്ങൾക്കു ഭീഷണി ഉയർത്തുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ പറമ്പിക്കുളത്തേക്കു മാറ്റുന്നതിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണു ഹൈക്കോടതിയുടെ ഉത്തരവെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
വേറെ സ്ഥലമുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നതാണ് ഇനി സർക്കാരിനു മുന്നിലുള്ള ഏക പിടിവള്ളി. 3 സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നും ഇക്കാര്യം പരിശോധിക്കാൻ വനം മേധാവി ഉൾപ്പെടെയുള്ളവരോടു നിർദേശിച്ചതായും വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ബദൽ സ്ഥലം നിർദേശിക്കാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ തീരും.

സമയം നീട്ടിച്ചോദിക്കുന്നതും വനം വകുപ്പിന്റെ ആലോചനയിലുണ്ട്. പറമ്പിക്കുളത്തേക്കു തന്നെ മാറ്റേണ്ടിവന്നാൽ അതിനെതിരെ വലിയ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നതും സർക്കാർ നേരിടുന്ന പ്രതിസന്ധിയാണ്.

ആനയെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മുതുവരച്ചാൽ വനമേഖലയിലേക്കു മാറ്റാനുള്ള നിർദേശം ആരുടേതാണെന്നാണ് ഹർജി പരിഗണിച്ചുകൊണ്ടു സുപ്രീം കോടതി ചോദിച്ചത്. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയാണെന്ന് അറിയിച്ചപ്പോൾ അവരുടെ പേരുകൾ പരിശോധിച്ചു.

ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്ന സമിതിയുടെ ശുപാർശപ്രകാരമുള്ള ഉത്തരവിൽ പ്രശ്നമില്ലെന്ന‌ു ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സമിതി നിർദേശം മറികടക്കാൻ സർക്കാരിനു കഴിയില്ലെന്നും വിലയിരുത്തി. സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാ‍ൻഡിങ് കൗൺസൽ സി.കെ.ശശിയുമാണു സർക്കാരിനു വേണ്ടി ഹാജരായത്.

ഇതിനിടെ, വിദഗ്ധ സമിതി അംഗങ്ങളുടെ വൈദഗ്ധ്യത്തെ ചോദ്യം ചെയ്ത് പറമ്പിക്കുളം നിവാസികൾക്കുവേണ്ടി അഭിഭാഷകൻ വി.കെ.ബിജു നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.

Related posts

ട്രെയിനിൽ യാത്രക്കാരനെ മർദിച്ച ടിടിഇയെ സസ്പെന്റ് ചെയ്തു; ഇത്തരം പ്രവൃത്തികൾ അം​ഗീകരിക്കാനാകില്ലെന്ന് അശ്വിനി വൈഷ്ണവ്

Aswathi Kottiyoor

എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ

Aswathi Kottiyoor

ഓഫീസുകളിലെ മാലിന്യ പരിപാലനം കാര്യക്ഷമമാക്കണം: ജില്ലാ കലക്ടര്‍

Aswathi Kottiyoor
WordPress Image Lightbox