24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പകൽച്ചൂട് ഉയർന്ന നിലയിൽ തുടരുന്നു
Uncategorized

പകൽച്ചൂട് ഉയർന്ന നിലയിൽ തുടരുന്നു

തിരുവനന്തപുരം ∙ കഴിഞ്ഞ ദിവസങ്ങളിൽ പ്രതീക്ഷിച്ച നേരിയ മഴ പോലും മാറിനിന്നതോടെ സംസ്ഥാനത്ത് പകൽച്ചൂട് ഉയർന്ന നിലയിൽ തുടരുന്നു. രാത്രികാല താപനിലയിലും കാര്യമായ കുറവില്ല. ഇത് ശരാശരി 27 ഡിഗ്രി സെൽഷ്യസ് ആയി തുടരുകയാണ്. കടലിൽ നിന്നു കരയിലേക്കും തിരികെയുമുള്ള വായുസഞ്ചാരം കുറവായതിനാൽ പുലർച്ചെ പോലും അത്യുഷ്ണം അനുഭവപ്പെടുന്നു.

ആപേക്ഷിക ഈർപ്പം ഉയർന്നതോടെ വീടുകൾക്കുള്ളിൽ കഴിയുന്നതു പോലും പല ജില്ലകളിലും അസ്വസ്ഥജനകമായി. കോൺക്രീറ്റ് വീടുകൾക്ക് ഉള്ളിൽ പുറത്തെ അപേക്ഷിച്ച് താപസൂചിക ഉയർന്നുനിൽക്കുന്നതിനാലാണ് ഇതെന്നു വിദഗ്ധർ വ്യക്തമാക്കി. മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക. പുറമേക്ക് വെയിലിലെ അൾട്രാവയലറ്റ് (യുവ) കിരണങ്ങളുടെ തോത് 12 യൂണിറ്റിലും അധികമാണ്. 11നു മുകളിൽ കടക്കുന്നതു തന്നെ അതിതീവ്രമാണ്. ഇന്ന് പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ചൂട് കൂടുതലായിരിക്കുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ പെയ്ത വേനൽമഴയിൽ 38% കുറവ് രേഖപ്പെടുത്തി.

ഇന്നു മുതൽ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ ജില്ലകളിലും വയനാട്ടിലുമാണു മഴയ്ക്കു സാധ്യത.

Related posts

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധ വേണം: വീണാ ജോര്‍ജ്

Aswathi Kottiyoor

ആനകൾ നൂറിലധികം കി.മീ താണ്ടി മടങ്ങിവന്ന ചരിത്രമുണ്ട്; അരിക്കൊമ്പന്റെ കാര്യത്തിലും ഉറപ്പു പറയാനാകില്ല’

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

Aswathi Kottiyoor
WordPress Image Lightbox