24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രതിദിന വൈദ്യുതി ഉപയോഗം വെള്ളിയാഴ്ചയും 10 കോടി കടന്നു
Kerala

പ്രതിദിന വൈദ്യുതി ഉപയോഗം വെള്ളിയാഴ്ചയും 10 കോടി കടന്നു

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം തുടർച്ചയായ രണ്ടാം ദിവസവും 10 കോടി യൂണിറ്റ്‌ കടന്നു. വെള്ളി 10.08 കോടി യൂണിറ്റായിരുന്നു ഉപയോ​ഗം. ഉയർന്ന ആവശ്യകതയുള്ള സമയത്ത്‌ (പീക്ക്‌ ഡിമാൻഡ്‌) 4759 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഉപയോഗിച്ചത്‌.
അവധിദിനമായ ശനിയാഴ്ച ഉപയോഗം 9.329 കോടി യൂണിറ്റായി കുറഞ്ഞു. പീക്ക്‌ സമയത്തെ ഉപയോഗം 4561 മെഗാവാട്ടായി. വ്യാഴാഴ്‌ചയാണ്‌ ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപയോ​ഗം 10.3 കോടി യൂണിറ്റിൽ എത്തിയത്‌. അന്ന്‌ പീക്ക്‌ സമയ ഉപയോഗവും റെക്കോഡിൽ എത്തിയിരുന്നു–- 4903 മെഗാവാട്ട്. 2022 ഏപ്രിൽ 28ലെ 9.288 കോടി യൂണിറ്റായിരുന്നു നേരത്തത്തെ റെക്കോഡ്‌. ചൊവ്വ ഇത്‌ 9.561 കോടി യൂണിറ്റായി. ബുധൻ പിന്നെയും വർധിച്ച്‌ 9.845ൽ എത്തി. പീക്ക്‌ ഡിമാൻഡ്‌ മുൻവർഷം 4385 മെഗാവാട്ടിൽ എത്തിയതും റെക്കോഡായിരുന്നു. ഈവർഷം 4700വരെ എത്തുമെന്നാണ്‌ കരുതുന്നത്‌.

ചൂട്‌ മാത്രമല്ല, സംസ്ഥാനത്തെ വ്യവസായ, വാണിജ്യമേഖലയിൽ ഉൾപ്പെടെയുണ്ടായ മുന്നേറ്റമാണ്‌ ഉയർന്ന ആവശ്യകതയ്ക്ക്‌ കാരണമെന്നാണ്‌ ഊർജമേഖലയിലെ വിദഗ്‌ധരുടെ വിലയിരുത്തൽ.

Related posts

നടിയെ ആക്രമിച്ച കേസ്: സുപ്രീം കോടതിയിലെ വിടുതല്‍ഹര്‍ജി ദിലീപ് പിന്‍വലിച്ചു.

Aswathi Kottiyoor

സ്‌കൂളിലേക്ക് പോകും മുമ്പ് വാക്‌സിൻ ഉറപ്പാക്കണം: ഡിഎംഒ

Aswathi Kottiyoor

ശ്രദ്ധയുടെ വഴിയേ ആരാധന: യുപിയിൽ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി; മുൻകാമുകൻ അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox