• Home
  • Uncategorized
  • 3 നില, കറുപ്പുംമഞ്ഞയും ചേർന്ന ടാക്സികൾ പ്രചോദനം; ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ
Uncategorized

3 നില, കറുപ്പുംമഞ്ഞയും ചേർന്ന ടാക്സികൾ പ്രചോദനം; ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ


മുംബൈ ∙ ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ ചൊവ്വാഴ്ച തുറക്കും. ഏപ്രിൽ 20ന് ഡൽഹിയിലെ സാകേതിൽ രണ്ടാമത്തെ സ്റ്റോറും തുറക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ആപ്പിളിന് 25 വർഷം തികയുന്ന സാഹചര്യത്തിലാണ് സ്റ്റോർ ആരംഭിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓൺലൈൻ സ്റ്റോർ 2020-ൽ തുറന്നിരുന്നു.
മുംബൈയിലെ സ്റ്റോറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാന്ദ്ര കുർള കോംപ്ലക്സിലാണ് (ബികെസി) മുംബൈയിലെ സ്റ്റോർ. മൂന്നു നിലയിലായാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പുംമഞ്ഞയും ചേർന്ന ടാക്സികളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റോറിന്റെ ഡിസൈൻ.
സ്റ്റോറിൽ 20-ലധികം ഭാഷകൾ സംസാരിക്കുന്ന 100-ലധികം ജീവനക്കാർ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. സ്റ്റോറിലേക്ക് ആപ്പിളിന്റെ സിഇഒ ടിം കുക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്യാൻ സാധ്യതയുണ്ടെന്ന് കമ്പനി എക്‌സിക്യൂട്ടീവുകൾ അറിയിച്ചു.
ഇന്ത്യയ്ക്ക് മനോഹരമായ സംസ്കാരവും അവിശ്വസനീയമായ ഊർജവുമുണ്ടെന്ന് ടിം കുക്ക് പ്രസ്താവനയിൽ പറഞ്ഞു. ‘‘ഉപഭോക്താക്കളെ പിന്തുണയ്ക്കുക, പ്രാദേശിക കമ്യൂണിറ്റികളിൽ നിക്ഷേപം നടത്തുക, മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക’’– അദ്ദേഹം കൂട്ടിച്ചേർത്തു. ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Related posts

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് 22 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’; സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ

Aswathi Kottiyoor

3 മണിക്കൂറിന് ശേഷം SAT ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു; സംഭവം വിശദമായി അന്വേഷിക്കും

Aswathi Kottiyoor
WordPress Image Lightbox