21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടം: കനത്ത ഇടിവ് നേരിട്ട് ഐടി ഓഹരികള്‍.
Uncategorized

സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടം: കനത്ത ഇടിവ് നേരിട്ട് ഐടി ഓഹരികള്‍.


മുംബൈ: ഇന്‍ഫോസിസിന്റെ ദുര്‍ബലമായ മാര്‍ച്ച് പാദ പ്രവര്‍ത്തനഫലങ്ങളോടൊപ്പം ആഗോള സാഹചര്യങ്ങളും വിപണിയെ ബാധിച്ചു. നിഫ്റ്റി 17,700ന് താഴെയെത്തി. സെന്‍സെക്‌സ് 600 പോയന്റ് നഷ്ടത്തില്‍ 59,826ലും നിഫ്റ്റി 151 പോയന്റ് താഴ്ന്ന് 17,676ലുമാണ് വ്യാപാരം നടക്കുന്നത്.

അറ്റാദായത്തില്‍ ഏഴ് ശതമാനം ഇടിവുണ്ടായതോടെ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയടനെ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 10 ശതമാനത്തിലേറെ നഷ്ടമുണ്ടായി. 1,225 രൂപ നിലവാരത്തിലാണ് 9.30ന് വ്യാപാരം നടന്നത്.

എസ്.ബി.ഐ, എല്‍ആന്‍ഡ്ടി, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളിലും നഷ്ടത്തിലാണ്. പവര്‍ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍ മുന്നില്‍. സൂചിക ആറ് ശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഏഞ്ചല്‍ വണ്‍, ഹാത് വെ കേബിള്‍സ്, നെറ്റ് വര്‍ക്ക് 18 തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.വിദേശ നിക്ഷേപകര്‍ കഴിഞ്ഞ വ്യാപാര ദിനത്തില്‍ 221.85 കോടി രൂപ മൂല്യമുള്ള ഓഹരികളിലാണ് നിക്ഷേപം നടത്തിയത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 273.68 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റൊഴിയുകയും ചെയ്തു.

Related posts

കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഒരിക്കൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പുഴ; ഇന്നൊഴുകിയെത്തുന്നത് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും

Aswathi Kottiyoor

രുദ്രക്ക് കൂട്ടായി ഡബ്ലിയുവൈഎസ് 09ാമൻ, ഇനി പൂത്തൂരിൽ; പല്ല് കൊഴിഞ്ഞു, കൈക്കും പരിക്ക്, ചികിത്സ നൽകും

Aswathi Kottiyoor
WordPress Image Lightbox