26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കണ്ണൂര്‍ എത്താന്‍‌ 7 മണിക്കൂര്‍ 10 മിനിറ്റ്; ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് ലാഭം
Uncategorized

കണ്ണൂര്‍ എത്താന്‍‌ 7 മണിക്കൂര്‍ 10 മിനിറ്റ്; ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് ലാഭം


തിരുവനന്തപുരം∙ തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരേയ്ക്ക് കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഒാട്ടം വിജയകരം. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഉറപ്പായി. കണ്ണൂരില്‍ നിന്ന്് 9.20ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി പരീക്ഷണ ഒാട്ടം വിലയിരുത്തിയ ശേഷമാകും ട്രെയിന്‍ ടൈം ടേബിളില്‍ റയില്‍വേ അന്തിമ തീരുമാനമെടുക്കുക.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉള്‍പ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും. കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയം തൊട്ടത് 7.27ന്, 2 മണിക്കൂര്‍ 17 മിനിറ്റ് സമയത്തിനുളളിലാണ് കോട്ടയം കടന്നത്. എറണാകുളം എത്താന്‍ 3 മണിക്കൂര്‍ 18 മിനിറ്റും കോഴിക്കോട് കടക്കാന്‍ ആറു മണിക്കൂര്‍ എട്ട് മിനിറ്റുമാണ് വേണ്ടി വന്നത്. തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താന്‍ 2 മണിക്കൂര്‍ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താന്‍ 4 മണിക്കൂര്‍ 10 മിനിറ്റും കോഴിക്കോട് എത്താന്‍ 7 മണിക്കൂര്‍ 50 മിനിറ്റും വേണം.

Related posts

ആരോഗ്യ കേന്ദ്രത്തിൽ അണലി; കണ്ടത് കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ

Aswathi Kottiyoor

കേരള യൂനിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ; കൈക്കൂലി വാങ്ങിയ 3 വിധികര്‍ത്താക്കള്‍ അറസ്റ്റിൽ

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു..

Aswathi Kottiyoor
WordPress Image Lightbox