26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ചു ബിഎംഎസ് യൂണിയൻ
Uncategorized

കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ചു ബിഎംഎസ് യൂണിയൻ


തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചു. മെയ് അഞ്ചിനകം ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്കുമെന്ന് യൂണിയൻ നേതൃത്വം അറിയിച്ചു.
മാർച്ച് 15വരെയുള്ള ശമ്പളമാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. ബാക്കി ശമ്പളം എപ്പോൾ നല്‍കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടില്ല. 84 കോടിരൂപയാണ് ഒരു മാസം ശമ്പളത്തിനായി വേണ്ടത്. 50 കോടിരൂപ സർക്കാരാണ് നൽകുന്നത്. ശേഷിക്കുന്ന തുക കെഎസ്ആർടിസി കണ്ടെത്തും. ശമ്പളത്തിനായി ഇനിയും പൈസ നൽകാനാകില്ലെന്നാണ് സർക്കാർ നിലപാട്. സിപിഎം അനുകൂല സംഘടനായ കെഎസ്ആർടിഇഎ, ബിഎംഎസിന്റെ സംഘടനയായ കെഎസ്‌ടിഇഎസ്, കോൺഗ്രസ് സംഘടനയായ ടിഡിഎഫ് എന്നിവയാണ് കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകൾ

Related posts

ലൈംഗിക പീഡന കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു സുപ്രീം കോടതിയില്‍; തടസഹര്‍ജിയുമായി അതിജീവിത

Aswathi Kottiyoor

മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്, കേന്ദ്ര ഇടപെടലുകൾക്ക് പിന്തുണ നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor

ശാസ്താംപൂവം കോളനിയിലെ കുട്ടികളുടെ മരണം: തേന്‍ ശേഖരിക്കുന്നതിനിടയുണ്ടായ അപകടമോ? പോസ്റ്റുമോര്‍ട്ടം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox