26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ കത്തി: തലശ്ശേരിയില്‍ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്.*
Uncategorized

യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ കത്തി: തലശ്ശേരിയില്‍ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്.*


കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ച് കുട്ടി അടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.

പിൻസീറ്റിലുള്ള യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തിൽ നിന്ന് തീ ഉയരുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. തീപടര്‍ന്നതും പെട്ടെന്ന് തന്നെ സീറ്റ് ബെൽറ്റ് ഊരി പുറത്തിറങ്ങാൻ കഴിഞ്ഞതിനാല്‍ അത്യാഹിതം ഒഴിവായി.

എഞ്ചിന്റെ വശത്ത് നിന്ന് തീ ആളിക്കത്തുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

Related posts

പാലക്കാട് ‘കഞ്ചാവ് ബിസ്ക്കറ്റ്’ പിടികൂടി; കേരളത്തിൽ ആദ്യം

Aswathi Kottiyoor

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ടീം

Aswathi Kottiyoor

പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോട്, പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല; എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox