24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിന്റെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം
Uncategorized

സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിന്റെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം


ആലക്കോട്∙ സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ് ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) മരിച്ചതായി വിവരം. ആൽബർട്ട് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്‌. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ‌ു സംഭവം. അഗസ്റ്റിനാണ് ആൽബർട്ടിന്റെ പിതാവ്. മാതാവ് മേഴ്സി. മകൻ ഓസ്റ്റിൻ കാനഡയിലാണ്. സഹോദരിമാർ: സ്റ്റാർലി, ശർമി.

Related posts

നെഹ്‌റു സ്മാരക ഗ്രന്ഥശാല കൊട്ടിയൂരിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ മാർച്ച്‌ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നീണ്ടുനോക്കി ടൗണിൽ വെച്ച് ബഹുമാനപ്പെട്ട പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ: സണ്ണി ജോസഫ് നിർവ്വഹിക്കുന്നു.

Aswathi Kottiyoor

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്; എല്‍ഡിഎഫ് പരാതി നല്‍കി

Aswathi Kottiyoor

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

Aswathi Kottiyoor
WordPress Image Lightbox