ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. കേരളത്തിന്‍റെ സമൃദ്ധമായ കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മപുതുക്കൽ കൂടിയാണ് വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു.