21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഷാറൂഖ് സെയ്ഫിക്ക് ‌കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധം?: അന്വേഷണം തമിഴ്‌നാട്ടിലേക്കും
Uncategorized

ഷാറൂഖ് സെയ്ഫിക്ക് ‌കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധം?: അന്വേഷണം തമിഴ്‌നാട്ടിലേക്കും


കോയമ്പത്തൂർ ∙ എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കു കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്ണൻ പറഞ്ഞു. പ്രതിയുടെ തീവ്രവാദ ബന്ധം ഉറപ്പിച്ചാൽ കേസ് മറ്റൊരു തലത്തിലേക്കു നീങ്ങും. കോയമ്പത്തൂർ, മംഗലാപുരം സ്ഫോടനങ്ങൾക്കും ട്രെയിൻ ആക്രമണത്തിനും സമാനതകൾ കണ്ടെത്തിയിട്ടുണ്ട്.

മംഗലാപുരം കേസിലെ പ്രതി സ്ഫോടനത്തിനു മുൻപായി കോയമ്പത്തൂർ സന്ദർശിച്ചിരുന്നു. ഇതുപോലെ കോയമ്പത്തൂരിലെ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബിൻ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിയിരുന്നു.

കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത ഷാറുഖ് ഷൊർണൂരിൽ എത്തിയെങ്കിൽ തമിഴ്‌നാട്ടിലും ബന്ധം ഉണ്ടായിരിക്കാനുള്ള സാധ്യത സിറ്റി ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. കേരളത്തിലെ അന്വേഷണ വിവരങ്ങൾ നിരീക്ഷിക്കുകയാണെന്നും കമ്മിഷണർ പറഞ്ഞു. സൈബർ ക്രൈം പൊലീസ് നൂറോളം ഫോണുകൾ നിരീക്ഷണത്തിലാക്കി. സമൂഹമാധ്യമങ്ങളും പരിശോധിക്കും.

∙ ഷാറുഖിനായി ജാമ്യാപേക്ഷ

കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ പ്രതി ഷാറുഖ് സെയ്ഫിക്കായി കോഴിക്കോട് മജിസ്ട്രേട്ട് (1) കോടതിയിൽ ജാമ്യാപേക്ഷ നൽകി. സ്വന്തമായി അഭിഭാഷകരെ വയ്ക്കാൻ സാധിക്കാത്തവർക്കു നിയമസഹായം നൽകുന്ന സർക്കാർ സംവിധാനമായ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഡിഫൻസ് ചീഫ് കൗൺസൽ അഡ്വ.പി.പീതാംബരനാണു ജാമ്യഹർജി നൽകിയത്. ഷാറുഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന 18നു ജാമ്യാപേക്ഷ പരിഗണിക്കും.

Related posts

കണ്ണൂരും കാസർകോട്ടും റെഡ് അലർട്ട്; നദികൾ കരകവിഞ്ഞു, നാടാകെ ദുരിതം

Aswathi Kottiyoor

മലപ്പുറം പോത്ത്കല്ലിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

Aswathi Kottiyoor

സർക്കാർ പട്ടികയിൽ അതിദരിദ്രർ, നിർധന കുടുംബത്തിന്‍റെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റിയുടെ ക്രൂരത

Aswathi Kottiyoor
WordPress Image Lightbox