കാർഷിക സമൃദ്ധിയുടെയും നല്ലോർമകളുമായി പ്രതീക്ഷയുടെ പൊൻകണി ഒരുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കും. വിഷു വരവറിയിച്ച് വിപണി സജീവമാണ്. നഗരങ്ങളിൽ രാവിലെ മുതൽ തന്നെ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു.കണിയൊരുക്കാനുള്ള സാധനകൾ വാങ്ങാനുള്ള തിരക്കാണ് എങ്ങും.
പഴങ്ങളുടെയും പച്ചക്കറിയുടെയും പടക്കങ്ങളുടെയും താൽക്കാലിക കടകളും യദേഷ്ടമുണ്ട്. കണിക്കൊന്ന പൂങ്കുലകൾ വില്പനക്ക് എത്തിച്ച് നാട്ടിൻപുറങ്ങളിൽ കുട്ടിക്കച്ചവടക്കാരും സജീവമാണ്.കൃഷ്‌ണപ്രതിമ, കണിവെള്ളരി,മൈസൂർമത്തങ്ങ, ചക്ക മാങ്ങ തുടങ്ങി വിപണിയിൽ എല്ലാത്തിനും ആവശ്യക്കാരും ഏറെയുണ്ട്.അതിശബ്ദമുള്ള പടക്കങ്ങൾക്ക് നിയന്ത്രണമുള്ളതുകൊണ്ട് വർണ്ണങ്ങൾക്ക് പ്രാധാന്യമുള്ള ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്
previous post