24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • പുതിയ ഓർഡർ ലഭിച്ചു: ദൈനിക്‌ ഭാസ്‌കറിന്‌ 10,000 ടൺ കെപിപിഎൽ കടലാസ്‌
Kerala

പുതിയ ഓർഡർ ലഭിച്ചു: ദൈനിക്‌ ഭാസ്‌കറിന്‌ 10,000 ടൺ കെപിപിഎൽ കടലാസ്‌

രാജ്യത്തെ പ്രമുഖ പത്രസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്‌ 10,000 ടൺ കടലാസ്‌ നൽകാനുള്ള ഓർഡർ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിന്‌. മുമ്പ്‌ ദൈനിക് ഭാസ്‌കറിന്‌ നൽകിയ 5,000 ടണ്ണിന്റെ തുടർച്ചയായാണിത്‌. പത്രക്കടലാസ് വ്യവസായത്തിൽ ഇത്തരമൊരു ഓർഡർ ഒറ്റയടിക്ക് ഒരു സ്ഥാപനത്തിന് ലഭിക്കുന്നത് അപൂർവമാണെന്ന്‌ മന്ത്രി പി രാജീവ്‌ ഫേസ്‌ബുക്കിൽ കുറിച്ചു. കെപിപിഎൽ അതിന്റെ വിശ്വാസ്യതയും മികവും പ്രൊഫഷണലിസവും തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലയുടെ കരുത്ത്‌ വിളിച്ചറിയിച്ചാണ്‌ കെപിപിഎൽ പുതിയ ഉയരങ്ങളിലേക്ക്‌ കുതിക്കുന്നത്‌. ദ ഹിന്ദു, ബിസിനസ് സ്‌റ്റാൻഡേഡ്, ഇന്ത്യൻ എക്‌സ്‌പ്രസ്‌ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും ദിനതന്തി, ദിനമലർ, മാലേമലർ, പ്രജാശക്തി തുടങ്ങിയ ഇതരഭാഷാ പത്രങ്ങളും ഏതാണ്ടെല്ലാ മലയാള പത്രങ്ങളും നേരത്തേതന്നെ കെപിപിഎൽ കടലാസ് ഉപയോഗിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. മികച്ച നിലവാരമുള്ള ന്യൂസ്‌പ്രിന്റാണ്‌ ഇവിടെ ഉൽപാദിപ്പിക്കുന്നത്‌.
കേന്ദ്രസർക്കാർ അടച്ചുപൂട്ടി വിൽക്കാൻവച്ച എച്ച്‌എൻഎൽ സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കിയാണ്‌ കെപിപിഎല്ലിന്‌ രൂപംനൽകിയത്‌. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ നിർമാണശേഷിയുള്ള പ്ലാന്റാണ്‌ ഇവിടെയുള്ളത്‌.

Related posts

വിസ്‌മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ആഫ്രിക്കയിൽ തടവിൽ

Aswathi Kottiyoor

രാജ്യത്തിന് മാതൃകയായ ജീവിതശൈലി സ്‌ക്രീനിംഗ് 80 ലക്ഷത്തിലേക്ക്

Aswathi Kottiyoor

ആദ്യ കാരവൻ പാർക്ക് വാഗമണിൽ; പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor
WordPress Image Lightbox