25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 18,500 കോടിയുടെ മദ്യം; ആവശ്യക്കാര്‍ കൂടുതല്‍ റമ്മിന്, ബ്രാൻഡി രണ്ടാമത്
Kerala

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 18,500 കോടിയുടെ മദ്യം; ആവശ്യക്കാര്‍ കൂടുതല്‍ റമ്മിന്, ബ്രാൻഡി രണ്ടാമത്

വിഷു, ഓണം, ക്രിസ്മസ് തുടങ്ങി ആഘോഷങ്ങളേതായാലും കുടിച്ചു റെക്കോഡിടുന്ന മലയാളി, നികുതി വരുമാനമായി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിനു നല്‍കിയത് 16,100 കോടി രൂപ. കഴി‍ഞ്ഞ മാര്‍ച്ച് 31 മുതല്‍ ഈ വർഷം മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 18,500 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തു വിറ്റത്. ബാക്കിയുള്ള 2,400 കോടിയില്‍ മദ്യക്കമ്പനികള്‍ക്കു നല്‍കിയതും, ബെവ്കോയുടെ ലാഭവിഹിതവും ഉള്‍പ്പെടുന്നു. മദ്യത്തില്‍ റമ്മിനായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. ബ്രാന്‍ഡിയായിരുന്നു രണ്ടാം സ്ഥാനത്ത്. 

ആഘോഷവേളകളില്‍ വിദേശ മദ്യങ്ങള്‍ക്കും സംസ്ഥാനത്ത് നല്ല ഡിമാന്‍ഡുണ്ടായിരുന്നു. എന്നാല്‍ വൈനിന്‍റെ വില്‍പന തീരെ കുറഞ്ഞു. വില്‍പന നികുതി 112 ശതമാനത്തില്‍ നിന്നും 86 ആക്കി കുറച്ചതോടെ വൈനിന്‍റെ വിലയിലും കുറവു വന്നിട്ടും ആവശ്യക്കാര്‍ കുറഞ്ഞു. 4200 കെയ്സ് വൈന്‍ മാത്രമാണ് വിറ്റുപോയത്. ബീയറിന്‍റെ വില്‍പന ചൂടുകാലത്ത് കുതിച്ചുയര്‍ന്നു. പ്രതിദിനം 12,000 കെയ്സ് ബീയർ വരെ വിറ്റുപോയിരുന്നു

Related posts

ഗുണ്ടാബന്ധം വഴി സ്വത്ത്: 30 പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് അന്വേഷണം

Aswathi Kottiyoor

കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഓ​ണ്‍​ലൈ​ൻ തട്ടി​പ്പ്: പ​രാ​തി​പ്പെ​ടാ​ൻ കോ​ൾ​ സെ​ന്‍റ​ർ

Aswathi Kottiyoor
WordPress Image Lightbox