24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തെയാക്കി; 24 ന് കൊച്ചിയില്‍
Uncategorized

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തെയാക്കി; 24 ന് കൊച്ചിയില്‍

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ഈ മാസം 24ലേക്ക് മാറ്റി. ഏപ്രില്‍ 25ന് എത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയില്‍ നടക്കുന്ന ‘യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ സമൂഹമാധ്യമ കോ–ഓര്‍ഡിനേറ്ററും എ.കെ.ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും.

എറണാകുളം തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം–2023 സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തുന്നത്. അതിനു മുന്നോടിയായി തേവരയിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം വിജയമാക്കാനുള്ള ഏർപ്പാടുകൾ ചർച്ച ചെയ്യാൻ 6 പ്രത്യേക ക്ഷണിതാക്കളെക്കൂടി കഴിഞ്ഞ ദിവസം കോർ കമ്മിറ്റിയിലേക്കു വിളിച്ചു.

Related posts

ജീവിതം തുലച്ചത് സിന്തറ്റിക് ലഹരി ‘; ധ്യാൻ ശ്രീനിവാസൻ

Aswathi Kottiyoor

ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി; യുഎപിഎ ചുമത്തിയിട്ടില്ലെന്ന് സൂചന.*

Aswathi Kottiyoor

പെയിന്‍റ് പണിക്കിടെ സൂര്യാഘാതമേറ്റയാള്‍ മരിച്ചു

WordPress Image Lightbox