23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിന്‌ ആവശ്യത്തിന്‌ പ്രത്യേക ട്രെയിനില്ല; അവധിക്കാല യാത്രക്കാരെ ‘ഞെരുക്കി’ റെയിൽവേ
Kerala

കേരളത്തിന്‌ ആവശ്യത്തിന്‌ പ്രത്യേക ട്രെയിനില്ല; അവധിക്കാല യാത്രക്കാരെ ‘ഞെരുക്കി’ റെയിൽവേ

കണ്ണൂർ > വിഷു –- റംസാൻ ആഘോഷകാലത്ത്‌ അവധിക്കാല യാത്രക്കാരെ തഴഞ്ഞ്‌ റെയിൽവേ. യാത്രക്കാരുടെ എണ്ണം ഇരട്ടിയിലേറെ വർധിക്കുന്ന സമയത്ത്‌ ആവശ്യത്തിന്‌ പ്രത്യേക ട്രെയിനുകൾ അനുവദിക്കാതെയാണ്‌ അവഗണന. രാജ്യത്ത്‌ 217 പ്രത്യേക ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തിന്‌ ചെന്നൈ, ബംഗളൂരു, പുണെ എന്നിവിടങ്ങളിലേക്ക്‌ മൂന്ന്‌ ട്രെയിനേയുള്ളൂ.

വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷം ഒരേ മാസമായതോടെ മുൻവർഷത്തേക്കാൾഇരട്ടിയിലേറെയാണ്‌ യാത്രക്കാർ. വേനലവധിക്കാലത്ത്‌ വിനോദസഞ്ചാരത്തിന്‌ പോകുന്ന കുടുംബങ്ങളും ഏറെ. ചുട്ടുപൊള്ളുന്ന ചൂടിനെ ഒഴിവാക്കാൻഏറെപേരും എസി ചെയർകാറുകളാണ്‌ തെരഞ്ഞെടുക്കുന്നത്‌. എസി കമ്പാർട്ട്‌മെന്റുകൾ കൂടിയെങ്കിലും ജനറൽ ടിക്കറ്റുകളിൽ യാത്രചെയ്യുന്നവർ തിരക്കിലമരുകയാണ്‌. ചെന്നൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന്‌ നാട്ടിലേക്ക്‌ ട്രെയിൻബുക്ക്‌ ചെയ്യാൻപോലും സാധിക്കുന്നില്ല. ആവശ്യത്തിന്‌ പ്രത്യേക ട്രെയിൻഅനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ റെയിൽവേ.

Related posts

പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ്; പഴയത് പൊളിക്കാൻ നയം പ്രഖ്യാപിച്ച് മോദി.

Aswathi Kottiyoor

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം*

Aswathi Kottiyoor

പുനർഗേഹം: 644 ഫ്ളാറ്റുകൾ കൂടി ഒരുങ്ങുന്നു, പുതുതായി 540 എണ്ണത്തിന് കൂടി അനുമതി

WordPress Image Lightbox