20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • 26 പേർ ചേർന്ന് കാൽ വെട്ടി: 25 വർഷത്തെ നിയമയുദ്ധം; ശിക്ഷ വാങ്ങിക്കൊടുത്ത് റെജി
Uncategorized

26 പേർ ചേർന്ന് കാൽ വെട്ടി: 25 വർഷത്തെ നിയമയുദ്ധം; ശിക്ഷ വാങ്ങിക്കൊടുത്ത് റെജി


തൊടുപുഴ ∙ റോഡിൽ തടഞ്ഞുനിർത്തി വലതുകാൽ വെട്ടിമാറ്റിയവർക്കെതിരെ 25 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയെടുത്ത് റെജി ഇലിപുലിക്കാട്ടിൽ.

1998 ജനുവരി 20നായിരുന്നു അന്നത്തെ കെഎ‌സ്‌യു ജില്ലാ സെക്രട്ടറിയായിരുന്ന റെജിക്കെതിരായ ആക്രമണം. പള്ളിക്കാനത്ത് സിപിഎമ്മിൽ നിന്ന് ആളുകളെ അടർത്തിമാറ്റി ഐഎൻടിയുസി രൂപീകരിച്ചതിന്റെ പേരിലായിരുന്നു സിപിഎം ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

മുരിക്കാശേരി വില്ലേജ് ഓഫിസിൽ നിന്നു മടങ്ങിവരികയായിരുന്ന റെജിയെ 26 പേർ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു. വെട്ടേറ്റ് റെജിയുടെ വലതു കാൽ അറ്റുപോയി. ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് റെജി എഴുന്നേറ്റു നടന്നത്. സിപിഎം ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറി റോയി വടക്കേക്കുന്നേൽ, പി.കെ.നാരായണൻ എന്നിവരുൾപ്പെടെ 8 പേരെ 3 വർഷം തടവിനും ഒരു ലക്ഷം വീതം പിഴ അടയ്ക്കാനും കട്ടപ്പന സബ് കോടതി ശിക്ഷിച്ചിരുന്നു. പ്രതികൾ പിന്നീട് ജില്ലാ കോടതിയിൽ അപ്പീലിനു പോയി. അവിടെ നിന്നും വിധി ശരിവച്ചതോടെ പ്രതികൾ 2004ൽ ഹൈക്കോടതിയെ സമീപിച്ചു.

പല തവണ ഒത്തുതീർപ്പു ചർച്ചകൾ നടന്നെങ്കിലും കേസുമായി മുന്നോട്ടു പോകാനായിരുന്നു റെജിയുടെ തീരുമാനം. പ്രതികളിലൊരാളായ പി.കെ.നാരായണൻ ഇതിനിടെ അന്തരിച്ചു. പ്രതിയുടെ ഭാര്യയിൽ നിന്നോ, മക്കളിൽ നിന്നോ പിഴത്തുക ഈടാക്കാൻ കോടതി നിർദേശിച്ചു. കീഴ്ക്കോടതി കുറ്റക്കാരെന്നു വിധിച്ച 3, 5 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മറ്റ് 6 പ്രതികളുടെ ശിക്ഷ കോടതി പിരിയുന്നതു വരെ തടവും 51,000 രൂപ പിഴയുമാക്കി കുറച്ചു. പിഴയടച്ചില്ലെങ്കിൽ 6 മാസം തടവ് അനുഭവിക്കണം.

ബിനോയ്, കൊച്ചുമോൻ എന്നിവർ 3 വർഷം തടവു ശിക്ഷ അനുഭവിക്കണം. ആകെ പിഴത്തുകയായ 3,06,000 രൂപയിൽ 3 ലക്ഷം റെജിക്കു നൽകാനും കോടതി ഉത്തരവായി.

Related posts

ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമമുണ്ടാകണം; സാധ്യതകൾ ചർച്ച ചെയ്ത് ലോക കേരള സഭ

Aswathi Kottiyoor

മോഷണം പോയ ഇരുചക്ര വാഹനം കണ്ടെത്തി

Aswathi Kottiyoor

തോല്‍പ്പെട്ടി എംഡിഎംഎ കേസ്: മൂന്നാം പ്രതിയും പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox