22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ലഹരിമരുന്നു കടത്ത്: മുഖ്യകണ്ണിക്ക് ഐപിഎസുകാരുമായി അടുത്തബന്ധം’
Uncategorized

ലഹരിമരുന്നു കടത്ത്: മുഖ്യകണ്ണിക്ക് ഐപിഎസുകാരുമായി അടുത്തബന്ധം’


കൊച്ചി ∙ കേരളത്തിലേക്കുള്ള ലഹരിമരുന്നു കടത്തിന്റെ മുഖ്യകണ്ണിയായ മൂവാറ്റുപുഴ സ്വദേശിക്കു സംസ്ഥാന പൊലീസിലെ 2 ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധമെന്നു രഹസ്യകത്ത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദേശിച്ചു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൂവാറ്റുപുഴ സ്വദേശിക്കു ഐപിഎസുകാരുമായുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ല.

മൂവാറ്റുപുഴ പൗരസമിതിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ ഇതിൽ പരാമർശിക്കുന്ന ലഹരികടത്തുകാരൻ, അയാളുടെ ഡ്രൈവർ എന്നിവരെ പ്രതികളാക്കി പുതിയ കേസ് കഴി‍ഞ്ഞ ദിവസം റജിസ്റ്റർ ചെയ്തു

Related posts

നവകേരള സദസില്‍ നല്‍കിയ പരാതിയിൽ പരിഹാരം; മറയൂരിലെ 43 കുടുംബങ്ങൾക്ക് ഉടൻ പട്ടയം ലഭിക്കും

Aswathi Kottiyoor

അധ്യാപികയ്ക്ക‍െതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥി സംഘടനകൾ, കോഴിക്കോട് എൻഐടി ക്യാമ്പസ് ഇന്ന് തുറക്കും

Aswathi Kottiyoor

ലൈംഗിക പീഡന കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു സുപ്രീം കോടതിയില്‍; തടസഹര്‍ജിയുമായി അതിജീവിത

Aswathi Kottiyoor
WordPress Image Lightbox