26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല, ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്; മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ്
Uncategorized

സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല, ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്; മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ്


ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ് . ഓർത്തോഡോക്സ് സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല. ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്. തന്റേത് വ്യക്തപരമായ അഭിപ്രായം. ഓർത്തോഡോക്സ് സഭയ്ക്കും സമാനമായ നിലപാടാണ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

ആളുകളുടെ വ്യക്തിത്വ വികസനമാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍ എസ് എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു.കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ അക്രമികള്‍ മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടത്.

Related posts

‘അവര്‍ക്ക് ലഭിക്കേണ്ട അരിയാണ് നിങ്ങള്‍ കൈയിട്ടു വാരിയത്, പണം അടച്ചിട്ട് പോയാല്‍ മതി’; 27 പേര്‍ക്ക് നോട്ടീസ്

Aswathi Kottiyoor

എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

Aswathi Kottiyoor

സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox