28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലയിലെ ക്വാറികളും-ക്രഷറുകളും പൂട്ടി; ഉത്തരവാദി സർക്കാറെന്ന് അസോസിയേഷൻ
Kerala

കണ്ണൂർ ജില്ലയിലെ ക്വാറികളും-ക്രഷറുകളും പൂട്ടി; ഉത്തരവാദി സർക്കാറെന്ന് അസോസിയേഷൻ

പേരാവൂർ(കണ്ണൂർ ): ക്വാറികളുടെയും ക്രഷറുകളുടെയും സുഖമമായ പ്രവർത്തനം സാധ്യമാകും വരെ കണ്ണൂർ ജില്ലയിലെ മുഴുവൻ ക്വാറി- ക്രഷറുകളിലെയും ഉത്പാദനവും വിൽപനയും നിർത്തി വെച്ചതായി ഇ.സി ഹോൾഡേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.ചില രാഷ്ട്രിയ സംഘടനകൾ ജില്ലയിലെ ക്രഷറുകളും ക്വാറികളും ഉപരോധിക്കുന്ന സാഹചര്യത്തിലാണിതെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ബെന്നി,പ്രസിഡന്റ് രാജീവൻ പാനൂർ എന്നിവർ പറഞ്ഞു.

കരിങ്കൽ ഉത്പന്നങ്ങൾക്ക് വിലവർധിപ്പിക്കാൻ കാരണം സംസ്ഥാന സർക്കാരാണ്.ഏപ്രിൽ ഒന്ന് മുതൽ കരിങ്കൽ ഉത്പന്നങ്ങൾക്ക് സർക്കാർ ചുമത്തിയ 100 ശതമാനം അധിക റോയൽറ്റിയും 100 ശതമാനം അധിക ഡീലേഴ്‌സ് ലൈസൻസ് ഫീസിനും ആനുപാതികമായാണ് വില വർധിപ്പിച്ചത്.ഇത് മറച്ചുവെച്ചാണ് ഭരണാനുകൂല സംഘടനകൾ സമരരംഗത്തുള്ളതെന്നും ഇക്കാര്യം ജനം തിരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജീവൻ പാനൂരിന്റെ വാഹനങ്ങൾക്ക് നേരെയുണ്ടായ അക്രമത്തിലും ക്രഷർ സ്ഥാപനങ്ങളിൽ ചില സംഘടനകൾ കൊടികൾ കുത്തിയതിലും ഗേറ്റ് അടച്ച് പൂട്ടിയതിലും യോഗം പ്രതിഷേധിച്ചു.

Related posts

വെജിറ്റബിൾ ടൂറിസം ഹബാവാൻ കണ്ണൂർ ജില്ല ഒരുങ്ങുന്നു

Aswathi Kottiyoor

രാജ്യത്തിന്റെ പ്രതിരോധ സേനയ്‌ക്ക് വലിയ നഷ്‌ടമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

പുതുവർഷത്തിൽ കുതിപ്പ് തുടരാൻ ഇന്ത്യൻ ഓഹരി വിപണി

Aswathi Kottiyoor
WordPress Image Lightbox