24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസി പെൻഷൻ ബുധനാഴ്‌ചയ്‌ക്കകം നൽകണമെന്ന്‌ ഹൈക്കോടതി
Kerala

കെഎസ്‌ആർടിസി പെൻഷൻ ബുധനാഴ്‌ചയ്‌ക്കകം നൽകണമെന്ന്‌ ഹൈക്കോടതി

കെഎസ്‌ആർടിസിയിൽനിന്ന്‌ വിരമിച്ചവരുടെ പെൻഷൻ പന്ത്രണ്ടിനകം വിതരണം ചെയ്യണമെന്ന്‌ ഹൈക്കോടതി. ബുധനാഴ്‌ചയ്‌ക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ്‌ സെക്രട്ടറി വി പി ജോയി, ട്രാൻസ്‌പോർട്ട്‌ സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ നേരിട്ട്‌ ഹാജരായി വിശദീകരണം നൽകണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

പെൻഷൻ സമയബന്ധിതമായി നൽകണമെന്ന ഹൈക്കോടതി ഉത്തരവ്‌ പാലിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ വക്കം സ്വദേശി നൽകിയ കോടതിയലക്ഷ്യഹർജിയിലാണ്‌ ഉത്തരവ്‌.
കെഎസ്‌ആർടിസിയിൽനിന്ന്‌ വിരമിച്ചവരുടെ പെൻഷൻ വിതരണം മുടങ്ങിയതിനെതിരെ നൽകിയ ഒരുകൂട്ടം ഹർജികളിലാണ്‌ പെൻഷൻ സമയബന്ധിതമായി നൽകണമെന്ന സിംഗിൾ ബെഞ്ച്‌ ഉത്തരവ്‌ വന്നത്‌. മാസത്തിലെ ആദ്യ ആഴ്‌ചതന്നെ പെൻഷൻ നൽകണമെന്നും കഴിയുമെങ്കിൽ ആദ്യ അഞ്ചുദിവസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവ്‌ പാലിച്ചില്ലെന്നും പെൻഷൻ നൽകുന്നില്ലെന്നും ആരോപിച്ചാണ്‌ ഹർജി നൽകിയത്‌. ഹർജി 12ന്‌ വീണ്ടും പരിഗണിക്കും

Related posts

2023 മു​ത​ൽ മ​ദ്യം ചി​ല്ലു​കു​പ്പി​യി​ല്‍; പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഒ​ഴി​വാ​ക്കും

Aswathi Kottiyoor

നിപാ വൈറസ്: കണ്ടെയ്‌ൻമെന്റ് മേഖലയിലെ കോളേജുകളിൽ പരീക്ഷ മാറ്റി

Aswathi Kottiyoor

പക്ഷിപ്പനി: ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox