• Home
  • Kerala
  • കാർഷിക സർവകലാശാലയ്‌ക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ്
Kerala

കാർഷിക സർവകലാശാലയ്‌ക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ്

കേരള കാർഷിക സർവകലാശാല കാർഷിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങൾക്കുള്ള പേറ്റന്റ് നേടി. വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രത്തിനും കൂർക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചത്. യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകൾ കേടുവരാതെ മാതൃസസ്യത്തിൽനിന്നും പിഴുതെടുക്കാൻ സാധിക്കും. ട്രാക്ടർ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളിൽ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഈ യന്ത്രം ഉപയോഗിക്കാം. ട്രാക്ടറിനോടു ബന്ധിപ്പിച്ചിട്ടുള്ള കൊഴു മണ്ണിൽ താഴ്ത്തി വാഴക്കന്നുകൾ പിഴുതെടുക്കാം. ദിവസം180 വാഴകളിൽ നിന്നും കന്നുകൾ പിഴുതുമാറ്റാം.

വീടുകളിൽ ഉപയോഗിക്കുന്ന ഗ്രൈൻഡറിൽ ഘടിപ്പിക്കാവുന്നവിധമാണ്‌ കൂർക്കയുടെ തൊലി കളയുന്നതിനുള്ള യന്ത്രം. കൂർക്കയുടെ തൊലി കളയുന്ന പീലിങ്‌ യൂണിറ്റും നിയന്ത്രണ ദണ്ഡുമാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങൾ. മണിക്കൂറിൽ 15 കിലോ കൂർക്ക ഈ യന്ത്രം ഉപയോഗിച്ച് തൊലി കളഞ്ഞെടുക്കുന്നതിന് സാധിക്കും. ചെറുകിഴങ്ങ്, ചക്കക്കുരു എന്നിവയും ഈ യന്ത്രം ഉപയോഗിച്ച് തൊലി കളയാം

കാർഷിക സർവകലാശാലയ്‌ക്കു കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാർഷിക എൻജിനിയറിങ് കോളേജിൽ ഡോ. പി ആർ ജയൻ, ഫാക്കൽറ്റി ഡീൻ (അഗ്രി. എൻജിനിയർ), എം ഹരികൃഷ്ണൻ (വിദ്യാർഥി), വി അശ്വതി (വിദ്യാർഥി), കെ ആർ അജിത്കുമാർ (റിസർച്ച് അസിസ്റ്റന്റ്) എന്നിവർ വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം വികസിപ്പിക്കുന്നതിന്‌ നേതൃത്വം നൽകി. ഡോ. പി ആർ ജയൻ, ഡോ. ടി ആർ ഗോപാലകൃഷ്ണൻ (റിട്ട. കെഎയു ഗവേഷണ വിഭാഗം മേധാവി) എന്നിവർ കൂർക്കയുടെ തൊലി കളയുന്ന യന്ത്രം വികസിപ്പിക്കുന്നതിനും നേതൃത്വം നൽകി

Related posts

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സ​​പ്ലൈ​​കോ ഓ​​ണം ഫെ​​യ​​ർ 26 മു​​ത​​ൽ സ​​പ്ലൈ​​കോ ഓ​​ണ​​ക്കി​​റ്റി​​ന് 1000 രൂ​​പ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox