കൊട്ടിയൂരിലെ ആദ്യകാല കുടിയേറ്റകർഷകനും കൊട്ടിയൂർ കുടിയിറക്ക് സമരപോരാളിയുമായ തുണ്ടിയിൽ ജോസഫ് (അപ്പച്ചൻ)( 89) നിര്യാതനായി. ഭാര്യ കത്രിക്കുട്ടി ചേന്നാട്ട് കുടുംബാംഗം. മക്കൾ: ജോസഫ്, മോളി,സാനി,സോണി, ലാലി, സോളി, സാബു,സാജു. മരുമക്കൾ: മേരിക്കുട്ടി ആലക്കത്തടത്തിൽ, പൗലോസ് കളമ്പുകാട്ട്, സെലിൻ കളത്തിങ്കൽ, ഷാർലെറ്റ് വള്ളാംകോട്ടയിൽ, തോമസ് ജേക്കബ് മുഞ്ഞനാട്ട്, ഔസേപ്പച്ചൻ തേമാനയിൽ, മെറീന മാഞ്ഞൂരാൻ, സോണിയ ഒറ്റപ്ലാക്കിൽ.
കുടിയിറക്കിനെതിരെയുള്ള സമരത്തിൽ കൊട്ടിയൂർ മുതൽ തിരുവനന്തപുരം വരെ കാൽനട യാത്രയിൽ പങ്കെടുത്തിരുന്നു. സംസ്കാര ചടങ്ങുകൾ(13.04.23) വ്യാഴാഴ്ച രാവിലെ 9.30 ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.