22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സർക്കാറിന്റെ വിഷുക്കൈനീട്ടം; ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
Uncategorized

സർക്കാറിന്റെ വിഷുക്കൈനീട്ടം; ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ


തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു.

ജനുവരി, ഫെബ്രുവരി മാസത്തെ കുടിശ്ശികയാണ് കൊടുക്കുന്നത്. ഇന്ന് 10 മണി മുതലായിരിക്കും വിതരണം. വിഷുക്കൈനീട്ടമെന്ന സർക്കാർ ഭാഷ്യത്തെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. കൊടുക്കാനുള്ള പണം കൈനീട്ടമായി പറയുന്നതെന്തിനെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

Related posts

പിഞ്ചുകുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും

Aswathi Kottiyoor

ലഹരിമരുന്ന് കടത്ത്, വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത് നിരവധി നിരോധിത വസ്തുക്കള്‍; രണ്ടുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor

കരുണാകരനോട് ആരാധന, ഇന്ദിരാഗാന്ധി ഭാരതത്തിന്‍റെ മാതാവ്’; കരുണാകരന്‍റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox