22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത്: പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ
Kerala

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത്: പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ

തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കുമ്പോൾ നടത്തും. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനാണ് ധാരണ.

വന്ദേഭാരതിനായി ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകളുടെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്. പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ട്രാക്ക്, സിഗ്നൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി അടുത്ത രണ്ട് ആഴ്ചകളിലായി നടത്തും. ഐ സി എഫിൽ എട്ട് കോച്ചുകൾ അടങ്ങിയ മൂന്ന് റേക്കുകൾ തയ്യാറായിട്ടുണ്ട്.

Related posts

കോ​വി​ഡ്: നാ​ളെ​യും ക​ർ​ശ​ന നി​യ​ന്ത്ര​ണം

Aswathi Kottiyoor

വരുമാനം കുറഞ്ഞ ട്രിപ്പുകൾ ഒഴിവാക്കാൻ‌ കെഎസ്ആർടിസി റൂട്ട് പ്ലാനിങ്.

Aswathi Kottiyoor

തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിക്ക് ഭരണസമിതി യാത്രയയപ്പ് നല്കി

Aswathi Kottiyoor
WordPress Image Lightbox