25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അമൃത്പാലിന്റെ അടുത്ത അനുയായി പപൽപ്രീത് സിങ് അറസ്റ്റിൽ
Uncategorized

അമൃത്പാലിന്റെ അടുത്ത അനുയായി പപൽപ്രീത് സിങ് അറസ്റ്റിൽ


അമൃത്സർ ∙ ഖലിസ്ഥാന്‍ വാദിയും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത അനുയായി പപൽപ്രീത് സിങ് അറസ്റ്റിൽ. ഹോഷിയാർപുരിൽ നിന്ന് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. അമൃത്പാൽ ഇപ്പോഴും ഒളിവിലാണ്.
മാർച്ച് 18നാണ് അമൃത്പാൽ ഒളിവിൽ പോയത്. പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം 6 കേസുകൾ ഖലിസ്ഥാൻ നേതാവിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

Related posts

‘നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി’; യുവതിയുടെ പരാതിയിൽ പൊലീസ് പരിശോധന

Aswathi Kottiyoor

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രണ്ടും കല്‍പ്പിച്ച് ഗൂഗിളും, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്തത് വ്യാജവാർത്തകൾ തടയാൻ

Aswathi Kottiyoor

കൊവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങൾ പാഴാക്കി; മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുകളിൽ തുരുമ്പെടുത്തു നശിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox