23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രാജ്യത്ത‌ാകെ കടുവകൾ കൂടി; കേരളത്തിൽ കുറഞ്ഞു
Uncategorized

രാജ്യത്ത‌ാകെ കടുവകൾ കൂടി; കേരളത്തിൽ കുറഞ്ഞു


ബെംഗളൂരു ∙ രാജ്യത്തെ കടുവകളുടെ എണ്ണം 3167 ആയി. 2018നെ അപേക്ഷിച്ച് 200 എണ്ണം കൂടിയെന്നാണു പുതിയ കടുവ സെൻസസ് (2022) റിപ്പോർട്ട്. അതേസമയം, കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയിൽ 157 എണ്ണം കുറഞ്ഞു. 2018ൽ 981 കടുവകളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 824 മാത്രം. 1973ൽ തുടങ്ങിയ ‘പ്രോജക്ട് ടൈഗർ’ 50–ാം വാർഷികാഘോഷത്തോടനുബന്ധിച്ചു മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു റിപ്പോർട്ട് പുറത്തിറക്കിയത്.

കേരളത്തിൽ പറമ്പിക്കുളം, പെരിയാർ എന്നിവിടങ്ങളിൽ സംരക്ഷിത വനമേഖലകൾക്കു പുറത്തും വയനാട്ടിലും കടുവകൾ കുറഞ്ഞു. കർണാടകയിലെ ബിആർടി ഹിൽസ്, കർണാടക–ഗോവ അതിർത്തിയിലെ വനമേഖലകൾ എന്നിവിടങ്ങളിലും വടക്കുകിഴക്കൻ– ബ്രഹ്മപുത്ര സമതലങ്ങളിലും ഇതേ സാഹചര്യമാണ്. വനംകയ്യേറ്റം, കടുവവേട്ട, മനുഷ്യ–മൃഗ സംഘർഷം തുടങ്ങിയവയാണ് എണ്ണം കുറയാനുള്ള കാരണങ്ങൾ. അതേസമയം, ഉത്തരാഖണ്ഡിലെ ശിവാലിക് മലനിരകൾ, ബംഗാളിലെ സുന്ദർബൻസ് എന്നിവിടങ്ങളിൽ കടുവകൾ കൂടി.

സിംഹം, കുടുവ, പുള്ളിപ്പുലി, ചീറ്റപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വർ തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷനൽ ബിഗ് ക്യാറ്റ്സ് അലയൻസ് (ഐബിസിഎ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പ്രോജക്ട് ടൈഗർ

18,278 ചതുരശ്ര കിലോമീറ്ററിലായുള്ള രാജ്യത്തെ 9 കടുവാസങ്കേതങ്ങളെ ഉൾപ്പെടുത്തി 1973 ഏപ്രിൽ ഒന്നിനാണ് ‘പ്രോജക്ട് ടൈഗർ’ ആരംഭിച്ചത്. നിലവിൽ 75,000 ചതുരശ്ര കിലോമീറ്ററിലായി 53 കടുവാസങ്കേതങ്ങളുണ്ട്.

Related posts

ക്യാമറ വിവാദം: വീര്യത്തോടെ പ്രതിപക്ഷം; വെട്ടിലായി സർക്കാർ

Aswathi Kottiyoor

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

Aswathi Kottiyoor

ഭാരതപ്പുഴയിൽ പോത്തുകൾ ചത്തുപൊങ്ങി, ഇതുവരെ കണ്ടെത്തിയത് ഏഴ് ജഡങ്ങൾ

Aswathi Kottiyoor
WordPress Image Lightbox