24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സൂചന; എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായി?.
Uncategorized

ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സൂചന; എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായി?.


കോഴിക്കോട് ∙ ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയെന്ന് നിഗമനം. കണ്ണൂരില്‍ എത്തിയശേഷം ഷാറുഖിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിവരമുണ്ട്. പ്രതിയുടെ ബാഗില്‍നിന്ന് ലഭിച്ച ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നില്ല. അതിനാല്‍ ഭക്ഷണം ആരോ തയാറാക്കിയതാകാമെന്ന് സംശയമുണ്ട്.ഷാറുഖ് സെയ്ഫി ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഷാറുഖ് ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്ക്യുട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17നാണ്. ഇതിനിടെ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു എന്നതില്‍ അവ്യക്തത തുടരുന്നു.

അതേസമയം, കരൾ സംബന്ധമായ അസുഖത്തിന്റെ തുടർ പരിശോധനയ്ക്കായി പ്രതിയെ ഇന്ന് അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. പ്രതി രണ്ടു കോച്ചുകളിൽ തീയിടാൻ ലക്ഷ്യമിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാഗിൽ ഒരു കുപ്പി പെട്രോൾ കരുതിയത് ഇതിനാണെന്നും സംഘം വിലയിരുത്തുന്നു. ഡി 1 കോച്ചിൽ തീയിട്ടതിന് ശേഷം ഡി 2 കോച്ചിൽ തീയിടുകയായിരുന്നു ലക്ഷ്യം. എന്നാൽ തീവയ്പ് ഉണ്ടായ ഉടൻ യാത്രക്കാർ പരിഭ്രാന്തരായി ഓടുകയായിരുന്നു. രണ്ട് കോച്ചുകൾക്കിടയിൽ വച്ച ബാഗ് പുറത്തേക്ക് വീഴുകയും ചെയ്തു.

Related posts

ട്രെയിനിനുള്ളില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ പാംപേഴ്സ്, തുറന്നപ്പോള്‍ കണ്ടെത്തിയത് 20ലക്ഷത്തിന്‍റെ ഹെറോയിന്‍!

Aswathi Kottiyoor

അരിത ബാബുവിന്‍റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച കേസില്‍ പ്രതി അറസ്റ്റില്‍

Aswathi Kottiyoor

ലഹരിക്കെതിരെ ‘ഡി ഹണ്ട്; 1373 റെയ്ഡ്, 244 അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox