26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും
Uncategorized

തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും


തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും. നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഉച്ചയ്ക്ക് 12ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായാണ് സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ ജനങ്ങള്‍ തന്നെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തുന്നതിലൂടെ സമഗ്രവും ആധികാരികവുമായ ഓഡിറ്റ് ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ തൊഴിലുറപ്പ് പ്രവര്‍ത്തികളുടെയും ഓഡിറ്റ് ഇതിനകം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജേഷ് അറിയിച്ചു.

Related posts

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Aswathi Kottiyoor

മകളോട് മോശമായി പെരുമാറി, വിവരമറിഞ്ഞെത്തിയ അമ്മ കണ്ടക്ടറുടെ മുഖത്തടിച്ചു; മൂക്കിൻ്റെ പാലം തകര്‍ത്തു

Aswathi Kottiyoor

ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി 23കാരന്‍ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox