24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വയനാട് തൊവരിമലയില്‍ പെണ്‍കടുവ കൂട്ടിലായി; ഉള്‍വനത്തിൽ തുറന്നുവിടും.*
Kerala

വയനാട് തൊവരിമലയില്‍ പെണ്‍കടുവ കൂട്ടിലായി; ഉള്‍വനത്തിൽ തുറന്നുവിടും.*

*വയനാട് തൊവരിമലയില്‍ പെണ്‍കടുവ കൂട്ടിലായി; ഉള്‍വനത്തിൽ തുറന്നുവിടും.*
കൽപറ്റ: വയനാട് ചുള്ളിയോട് തൊവരിമലയില്‍ കടുവ കൂട്ടിലായി. തൊവരിമല എസ്‌റ്റേറ്റിനുള്ളില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് കടുവ കൂട്ടിലായത്.

വനംവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരിയില്‍ സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോൽ കടുവ കുടുങ്ങിയത്. ഏകദേശം ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലായത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.

കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്ററിനറി സര്‍ജനെത്തി കടുവയെ പരിശോധിച്ചതിന് ശേഷം ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്. കടുവയെ നേരില്‍ക്കണ്ടതായി ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥര്‍ കൂട് സ്ഥാപിച്ചത്.

Related posts

സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 17ന് മുഖ്യമന്ത്രി വിതരണം ചെയ്യും

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽവത്ക്കരണത്തിന് ധാരണാപത്രമായി

Aswathi Kottiyoor

ഭക്ഷ്യസുരക്ഷ വകുപ്പ്‌ പരിശോധന: അടപ്പിച്ചത്‌ 32 സ്ഥാപനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox