20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പെണ്‍കുട്ടികളെ കുടുക്കുന്ന പ്രണയക്കെണി കൂടുന്നു: തലശേരി ആര്‍ച്ച് ബിഷപ്പ്
Uncategorized

പെണ്‍കുട്ടികളെ കുടുക്കുന്ന പ്രണയക്കെണി കൂടുന്നു: തലശേരി ആര്‍ച്ച് ബിഷപ്പ്


കണ്ണൂർ ∙ പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്നത് വര്‍ധിക്കുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ആണിനും പെണ്ണിനും തുല്യ അവകാശം ഉറപ്പുവരുത്തണമെന്നും ഈസ്റ്റര്‍ ദിന ഇടയലേഖനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത് .

ആൺമക്കളെ പോലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പു വരുത്തണം. വിവാഹ സമയത്ത് വിലപേശി വാങ്ങേണ്ട വസ്തുവല്ല സ്ത്രീ. പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി സമുദായം ഇനിയും വേണ്ടരീതിയിൽ ഉൾക്കൊണ്ടിട്ടില്ല. സഭയിലും സമുദായത്തിലും സ്ത്രീകൾ അവഗണന നേരിടുകയാണെന്നും ഇടയ ലേഖനത്തിൽ പറയുന്നു.

പെൺമക്കൾക്കു തുല്യ അവകാശം ലഭിച്ചാൽ കല്യാണ സമയത്തുള്ള ആഭരണ ധൂർത്തിന് അറുതി വരുത്താൻ കഴിയും. വധുവിന്റെ വീട്ടിൽ നിന്നു ലഭിക്കുന്ന തുകകൊണ്ടു കല്യാണം ആർഭാടമാക്കാൻ ശ്രമിക്കുന്ന പ്രവണത അനഭിലഷണീയമാണ്. ഭാര്യയ്ക്കു വിഹിതമായി ലഭിക്കുന്ന പിതൃസ്വത്ത് തലമുറകൾക്കു വേണ്ടിയുള്ള കരുതലായി സൂക്ഷിക്കാം. സ്ത്രീയാണു യഥാർഥ ധനമെന്നു തിരിച്ചറിയാൻ വൈകിയതിന്റെ അനന്തരഫലമാണു വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ചില യുവാക്കളുടെയെങ്കിലും ജീവിതം. സ്ത്രീധന സമ്പ്രദായം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ദോഷകരമായി ബാധിക്കുന്നു. 35 വയസ്സു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത നാലായിരത്തോളം വിവാഹാർഥികളായ പുരുഷന്മാർ നമുക്കിടയിലുണ്ട്. ഇവരിൽ ചിലരുടെയെങ്കിലും വിവാഹാലോചനകൾ നല്ലപ്രായത്തിൽ സ്ത്രീധന വിഷയത്തിൽ തട്ടി വഴിമുട്ടിയതാണെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീധനത്തിനുള്ള തുക സ്വരുക്കൂട്ടാനുള്ള വ്യഗ്രതയിൽ ജോലി സമ്പാദിച്ച ശേഷവും വിവാഹത്തിനു വേണ്ടി കാത്തിരിക്കാൻ പെൺകുട്ടികൾ നിർബന്ധിതരാവുകയാണ്. ഗാർഹിക പീഡനങ്ങളും പെൺകുട്ടികളോടുള്ള വിവേചനവും കുടുംബത്തെ കുറിച്ചുള്ള ദൈവിക പദ്ധതികളെ തകിടം മറിക്കുന്ന തിന്മകളാണ്. അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണുനിറയാതിരിക്കാനുള്ള കരുതൽ വേണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

Related posts

പെരുമഴ 3 ദിവസം കൂടി, ദുരിതത്തിൽ വലഞ്ഞ് ജനം; കടലാക്രമണം, വീടുകളിൽ വെള്ളംകയറി

Aswathi Kottiyoor

മോഷ്ടിച്ച് കാടുകയറും, ഫോണില്ലാത്തതിനാൽ പിടികിട്ടൽ ദുഷ്കരം; ഒടുവിൽ അറസ്റ്റിലായത് വൻട്വിസ്റ്റിലൂടെ, 7 വർഷം തടവ്

Aswathi Kottiyoor

മലയാളി യുവതിയെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍, അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox