27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഗുരുവായൂർ അമ്പലത്തിൽ ഇനി രാത്രിയും വിവാഹങ്ങൾ
Kerala

ഗുരുവായൂർ അമ്പലത്തിൽ ഇനി രാത്രിയും വിവാഹങ്ങൾ

ഗുരുവായൂർ ∙ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകി. രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല. ഇപ്പോൾ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം പതിവില്ല._ നായർ സമാജം ജനറൽ കൺവീനർ വി.അച്യുതക്കുറുപ്പ്, മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നിൽ വൈകിട്ട് നടത്താൻ അനുമതിക്കായി ദേവസ്വത്തിന് 2022 ഡിസംബറിൽ അപേക്ഷ നൽകിയിരുന്നു. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5ന് വിവാഹം നടക്കുകയും ചെയ്തു. ഇതാണ് രാത്രിയും വിവാഹം നടത്താൻ ദേവസ്വത്തെ പ്രേരിപ്പിച്ചത്.

Related posts

നൈജീരിയ മോചിപ്പിച്ച നാവികരും കപ്പലും ദക്ഷിണാഫ്രിക്കയിലേക്ക്

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതി നടപ്പാക്കണം – വെള്ളാപ്പള്ളി

Aswathi Kottiyoor
WordPress Image Lightbox