23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി
Kerala

സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യം നൽകുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രായമായവരാണ്‌ മിക്കവരും. അവരെ വെറും കൈയോടെ പറഞ്ഞുവിടില്ല. ഇവർക്ക്‌ നിലവിൽ വേതന വിതരണവുമായി ബന്ധപ്പെട്ടുള്ള കാലതാമസത്തിന്‌ ശ്വാശ്വത പരിഹാരം കാണും.

കേന്ദ്ര സംസ്ഥാന ഫണ്ട് വകയിൽ 147 കോടിരൂപ ശമ്പളവിതരണത്തിന്‌ കൈമാറിയിട്ടുണ്ട്‌. ഇതിന്റെ വിതരണം ഉടൻ പൂർത്തിയാക്കും. ശമ്പളവിതരണത്തിന് ഒരു വർഷത്തെ കേന്ദ്ര വിഹിതം 8.17 കോടിയാണ് . 161.83 കോടിയാണ് സംസ്ഥാനം നൽകുന്നത്‌. പാചകത്തൊഴിലാളികൾക്ക് കേന്ദ്രം നിഷ്ക്കർഷിക്കുന്ന പ്രതിമാസ വേതനം 1000 രൂപയാണ്. കേന്ദ്ര വിഹിതം അറുനൂറും സംസ്ഥാന വിഹിതം നാനൂറ് രൂപയുമാണ്. എന്നാൽ കേരളം പ്രതിദിനം നൽകുന്നത് 675 രൂപയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

Related posts

ചിരിയുടെ ഗോഡ്ഫാദറിന് വിട: രാവിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം, കബറടക്കം വൈകിട്ട്

Aswathi Kottiyoor

മാർഗനിർദേശങ്ങളായി ‘വിദ്യാകിരണം’ സംഭാവനയ്‌ക്ക്‌ ആദായ നികുതിയില്ല ; സ്‌കൂളുകളിലെ ലാപ്‌ടോപ്പുകൾ വിദ്യാർഥികൾക്ക്‌ കൈമാറും.

Aswathi Kottiyoor

പി​സി​വി വാ​ക്‌​സി​ൻ വി​ത​ര​ണം ഇ​നി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും

Aswathi Kottiyoor
WordPress Image Lightbox