24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു
Uncategorized

പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു


ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാല്‍ എല്‍.പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലില്‍ താവോരത്ത് ഹൗസില്‍, പി.കെ പ്രസാദിന്റെ ഭാര്യ കെ. ഡി.ബിനിത (36) തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍.ശനിയാഴ്ച്ച പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാവൂര്‍ തുണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ഗള്‍ഫിലായിരുന്ന ബിനിതയുടെ ഭര്‍ത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുന്‍പ് ആണ് നാട്ടിലെത്തിയത്.മക്കള്‍: അമല്‍ പ്രസാദ്, അമയ പ്രസാദ്.സഹോദരങ്ങള്‍: വിജേഷ്, ബിപിന.പരിയാരം കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ തില്ലങ്കേരി പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Related posts

നാല് വർഷ ബിരുദ ശിൽപ്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

*കൂറ്റനാട് കുമ്പിടി ഉമ്മത്തൂരിൽ പിക്കപ് വാനിടിച്ച് ഒന്നര വയസ്സുകാരൻ മരിച്ചു.*

Aswathi Kottiyoor

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി ചാടിയ സംഭവം; വഴിയൊരുക്കിയത് ചട്ടങ്ങൾ മറികടന്ന് ഡ്യൂട്ടി നിശ്ചയിച്ചത്

Aswathi Kottiyoor
WordPress Image Lightbox