24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ചെലവ് 1.15 കോടി, നിർദേശങ്ങൾ 67; നടപ്പാക്കാൻ നടപടിയില്ല: സംപൂജ്യം സഭ
Kerala

ചെലവ് 1.15 കോടി, നിർദേശങ്ങൾ 67; നടപ്പാക്കാൻ നടപടിയില്ല: സംപൂജ്യം സഭ

തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് താപസൂചിക 55 നു മുകളിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക. 

യുഎസിലും സൗദിയിലും ലോക കേരള സഭ മേഖലാ സമ്മേളനങ്ങൾക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രക്കൊരുങ്ങുന്നതിനിടെയാണ്, മൂന്നാം ലോക കേരളസഭ കാര്യമായി ഗുണം ചെയ്തില്ലെന്നു സർക്കാർ പരോക്ഷമായി സമ്മതിക്കുന്നത്. യുഎസ്, സൗദി അറേബ്യ മേഖലാ സമ്മേളനങ്ങളെക്കുറിച്ചുള്ള ഒരു നിർദേശവും 2022 ലെ മൂന്നാം ലോക കേരള സഭയിലുണ്ടായിട്ടുമില്ല. പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി രണ്ടാം ലോക കേരള സഭയിൽ സർക്കാർ നിരസിച്ച നിർദേശമാണു 2022 ഒക്ടോബറിൽ ലണ്ടനിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത മേഖലാ സമ്മേളനമെന്നു വിവരാവകാശരേഖ വ്യക്തമാക്കുന്നു.

296 പ്രതിനിധികൾ പങ്കെടുത്ത മൂന്നാം ലോക കേരള സഭയിൽ ഏറ്റവുമധികം നിർദേശം നോർക്ക വകുപ്പുമായി ബന്ധപ്പെട്ടാണ്: 13. രണ്ടാമതു കേന്ദ്രസർക്കാർ ഇടപെട്ടു പരിഹരിക്കേണ്ടവയാണ്: 11. വിദ്യാഭ്യാസം, ആഭ്യന്തരം, തദ്ദേശം, ആസൂത്രണം, ധനകാര്യം, കൃഷി തുടങ്ങിയ വകുപ്പുകളിൽ ലഭിച്ചത് ഓരോന്നുവീതം മാത്രം. കേന്ദ്രപരിഗണനയ്ക്കു പല നിർദേശങ്ങളും അയച്ചെങ്കിലും അതിന്റെ പുരോഗതി സംബന്ധിച്ചു സംസ്ഥാനത്തിനു വിവരമില്ല.

രണ്ടാംസഭയിലെ 138 നിർദേശങ്ങളിൽ 25 എണ്ണം തള്ളിക്കളഞ്ഞു. ഗതാഗതം, സഹകരണം, പൊതുവിദ്യാഭ്യാസം, ജലവിഭവം, തൊഴിൽ, തദ്ദേശം, സിവിൽ സപ്ലൈസ് വകുപ്പുകളും കെ ഡിസ്ക്, സിഡിഎസ് എന്നീ സ്ഥാപനങ്ങളും ഒരു നിർദേശം പോലും 3 വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഏതെങ്കിലും വകുപ്പിൽ പരിശോധിക്കുകയോ നിർദേശം നൽകുകയോ ചെയ്തതെല്ലാം നടപടി പൂർത്തിയായവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്.

Related posts

എസ്‌സി/എസ്ടി നിയമം: മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ടത് പ്രത്യേക കോടതികളിൽ മാത്രം.*

Aswathi Kottiyoor

അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

Aswathi Kottiyoor

ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’

Aswathi Kottiyoor
WordPress Image Lightbox